Sub Lead

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഉപവാസം: രാഹുല്‍ ഈശ്വറിനെ അയ്യപ്പധര്‍മ സേന പുറത്താക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഉപവാസം: രാഹുല്‍ ഈശ്വറിനെ അയ്യപ്പധര്‍മ സേന പുറത്താക്കി
X

ഗുരുവായൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മലപ്പുറത്ത് ഉപവാസ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഈശ്വറിനെ ഭാരവാഹിത്വത്തില്‍ നിന്ന് അയ്യപ്പധര്‍മ സേന ട്രസ്റ്റി ബോര്‍ഡ് പുറത്താക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അഡ്വ. മനോരഞ്ജനെ അന്വേഷണ കമീഷനായി നിയമിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ് ലിംകള്‍ക്ക് ആശങ്കയുണ്ടാക്കിയതെന്നും അവരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 10നു ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്തുമെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ അയ്യപ്പധര്‍മസ സേന പുറത്താക്കിയത്. യോഗത്തില്‍ സ്വാമി ഹരിനാരായണന്‍, എ പ്രേംകുമാര്‍, ചൈതന്യ ചക്രവര്‍ത്തി, പാര്‍വതി ഷെല്ലി, സൂര്യഗിരി എന്നിവര്‍ സംസാരിച്ചു.

പൗരത്വ നിയമ ഭേദഗതി മുസ്‌ലിം സമൂഹത്തിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും പാകിസ്താനിലെ ഹിന്ദുവിനെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്‌ലിമിനെ വേദനിപ്പിച്ചു കൊണ്ടല്ലെന്നുമായിരുന്നു രാഹുല്‍ ഈശ്വറിന്റെ നിലപാട്. പൗരത്വ ഭേദഗതി ബില്ലിന്റെ ഭാഷ മോശമാണെന്നും നിയമത്തില്‍ ഒരു മതങ്ങളുടെയും പേര് പരാമര്‍ശിക്കാന്‍ പാടില്ലായിരുന്നെന്നും രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ പറഞ്ഞിരുന്നു.




Next Story

RELATED STORIES

Share it