Sub Lead

രാമക്ഷേത്രത്തിനെതിരായ നിലപാട്; സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്കു വിലക്കേര്‍പ്പെടുത്താന്‍ നീക്കം

ടി എം കൃഷ്ണയെ പിന്തുണച്ചും മണി കൃഷ്ണ സ്വാമി അക്കാദമിയുടെ വിലക്ക് ഭീഷണിയെയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. നേരത്തേയും ഹിന്ദുത്വര്‍ ടി എം കൃഷ്ണയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

രാമക്ഷേത്രത്തിനെതിരായ നിലപാട്;   സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്കു വിലക്കേര്‍പ്പെടുത്താന്‍ നീക്കം
X
ചെന്നൈ: അയോധ്യയില്‍ ബാബരി മസ്ദിജ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രത്തിനു ഭൂമി പൂജ നടത്തിയതിനെ വിമര്‍ശിച്ച കര്‍ണാടിക് സംഗീതജ്ഞനും എഴുത്തുകാരനുമായ ടി എം കൃഷ്ണയ്ക്കു വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ചെന്നൈയിലെ മണി കൃഷ്ണസ്വാമി അക്കാദമിയാണ് ഇത്തരമൊരു നീക്കവുമായി മുന്നോട്ടുവന്നിട്ടുള്ളത്. രാമക്ഷേത്ര ശിലാസ്ഥാപനം അധാര്‍മികവും മതേതരത്വത്തിന് എതിരുമാണെന്നും അതില്‍ അഭിമാനം തോന്നുന്നില്ലെന്നുമായിരുന്നു ടി എം കൃഷ്ണ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ടി എം കൃഷ്ണയുടെ നടപടി ഇന്ത്യാവിരുദ്ധ സ്വാഭാവമുള്ളതാണെന്നും ഇത്തരം കലാകാരന്മാര്‍ക്ക് ഭാവിയില്‍ തങ്ങളുടെ അക്കാദമി ആതിഥ്യം നല്‍കില്ലെന്നുമാണ് മണി കൃഷ്ണ സ്വാമി അക്കാദമി അധികൃതരുടെ നിലപാട്.

ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിനു അയോധ്യയില്‍ ഭൂമിപൂജ നടന്നപ്പോള്‍ ഇതില്‍ വിയോജിച്ചും ബിജെപിക്കെതിരേയും ടി എം കൃഷ്ണ ട്വീറ്റ് ചെയ്തിരുന്നു. ''ഇതിനെ പിന്തുണയ്ക്കാന്‍ യാതൊരു തെളിവുമില്ല. നാണംകെട്ട ദിവസമാണിത്. ബിജെപിയുടെ പതനം ഇന്ന് തുടങ്ങുകയാണ്. ഞാന്‍ ഒരു അന്ധവിശ്വാസിയല്ലെന്നുമായിരുന്നു ടി എം കൃഷ്ണയുടെ ട്വീറ്റ്. ഇത്തരമൊരു നിലപാട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയതോടെയാണ് അക്കാദമി വിലക്ക് ഭീഷണിയുമായി രംഗത്തെത്തിയത്. സുപ്രിംകോടതി വിധിക്ക് പിന്നാലെ 'രാമജന്മഭൂമി'യില്‍ 'ശ്രീരാമ മന്ദിര'ത്തിന്റെ 'ഭൂമി പൂജ' ആഘോഷത്തില്‍ രാജ്യം മുഴുവന്‍ ആഹ്ലാദിക്കുമ്പോള്‍ രാമക്ഷേത്ര ശിലാസ്ഥാപനത്തിനെതിരായ കൃഷ്ണയുടെ ട്വീറ്റുകള്‍ നിര്‍ഭാഗ്യകരവും അനവസരത്തിലുള്ളതുമാണ് എന്നാണ് അക്കാദമി അധികൃതരുടെ വാദം.

അതേസമയം, ടി എം കൃഷ്ണയെ പിന്തുണച്ചും മണി കൃഷ്ണ സ്വാമി അക്കാദമിയുടെ വിലക്ക് ഭീഷണിയെയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. നേരത്തേയും ഹിന്ദുത്വര്‍ ടി എം കൃഷ്ണയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

Ram Mandir tweet: Mani Krishnaswami academy againts T M Krishna





Next Story

RELATED STORIES

Share it