Sub Lead

സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസിലെ നടപടികള്‍ക്ക് സ്‌റ്റേ; ''താജ് ഹോട്ടല്‍ ആരംഭിച്ചത് 2016ല്‍, അവിടെ പീഡനം നടന്നത് 2012ല്‍. അത് എങ്ങനെയെന്ന് ഹൈക്കോടതി''

2012ല്‍ നടന്നെന്നു പറയുന്ന സംഭവത്തില്‍ 2024ലാണ് പരാതി നല്‍കിയത്

സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസിലെ നടപടികള്‍ക്ക് സ്‌റ്റേ; താജ് ഹോട്ടല്‍ ആരംഭിച്ചത് 2016ല്‍, അവിടെ പീഡനം നടന്നത് 2012ല്‍. അത് എങ്ങനെയെന്ന് ഹൈക്കോടതി
X

ബംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസിലെ തുടര്‍നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. രഞ്ജിത്തിനെതിരേ പീഡനപരാതി നല്‍കിയ യുവാവ് പറയുന്നതെല്ലാം നുണയാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ബെഞ്ച് ഇങ്ങനെ പറഞ്ഞത്.

2012ല്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി രഞ്ജിത് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. എന്നാല്‍, വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2016ലാണെന്നും ഈ വിവരം എല്ലാവര്‍ക്കും ലഭ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ താജ് ഹോട്ടലില്‍ നടന്ന സംഭവങ്ങളെന്ന് പറയുന്നത് തീര്‍ത്തും കള്ളമാണെന്നും കോടതി പറഞ്ഞു. മാത്രമല്ല, 2012ല്‍ നടന്നെന്നു പറയുന്ന സംഭവത്തില്‍ 2024ലാണ് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ ഇത്രയും താമസമുണ്ടായതിന് വിശദീകരണം നല്‍കാനായില്ലെന്നും കോടതി പറഞ്ഞു. കേസ് ഇനി 2025 ജനുവരി 17നാണ് പരിഗണിക്കുക.

ബംഗാളി നടിയോട് ഒരു പതിറ്റാണ്ടിന് മുമ്പ് മോശമായി പെരുമാറിയെന്ന കേസ് കേരളത്തില്‍ രഞ്ജിത്തിന് എതിരെയുണ്ട്. ഈ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it