Sub Lead

മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടെ മൂന്ന് ബൂത്തുകളില്‍കൂടി റീ പോളിങ്

റീപോളിങില്‍ വോട്ടര്‍മാരുടെ ഇടത്തെ കൈയുടെ നടുവിരലിലാണ് മഷി പുരട്ടുക

മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടെ മൂന്ന് ബൂത്തുകളില്‍കൂടി റീ പോളിങ്
X

തിരുവനന്തപുരം: കള്ളവോട്ട് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലുള്‍പ്പെടെ മൂന്ന് ബൂത്തുകളില്‍കൂടി റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലുമാണ് റീ പോളിങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. റീപോളിങില്‍ വോട്ടര്‍മാരുടെ ഇടത്തെ കൈയുടെ നടുവിരലിലാണ് മഷി പുരട്ടുക.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പരിധിയില്‍ വരുന്ന തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 166), ധര്‍മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്‌കൂള്‍, വടക്കുംഭാഗം (ബൂത്ത് നമ്പര്‍ 52), കുന്നിരിക്ക യുപി സ്‌കൂള്‍, തെക്കുംഭാഗം (ബൂത്ത് നമ്പര്‍ 53) എന്നിവിടങ്ങളിലും കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം പരിധിയില്‍ വരുന്ന കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 19), പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂള്‍ വടക്കുംഭാഗം (ബൂത്ത് നമ്പര്‍ 69), പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂള്‍ തെക്കു ഭാഗം (ബൂത്ത് നമ്പര്‍ 70) എന്നിവിടങ്ങളിലുമാണ് റീപോളിങ്ഇവിടങ്ങളിലെല്ലാം ഇന്ന് വൈകീട്ട് ആറോടെ പരസ്യപ്രചാരണം അവസാനിക്കും. ഇതെത്തുടര്‍ന്ന് സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുകയാണ്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഈ ബൂത്തുകളിലെ മുഴുവന്‍ വോട്ടര്‍മാരും വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു.


Next Story

RELATED STORIES

Share it