Sub Lead

മദ്‌റസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തത് ഭരണഘടനാ അവകാശങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റം: എസ്ഡിപിഐ

മദ്‌റസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തത് ഭരണഘടനാ അവകാശങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റം: എസ്ഡിപിഐ
X

കൊച്ചി:മദ്‌റസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുള്ള ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷന്റെ ശുപാര്‍ശയെ എസ്ഡിപിഐ ശക്തമായി അപലപിക്കുന്നു.ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ വിദ്യാഭ്യാസ അവകാശ നിയമത്തെ ഹനിക്കുന്നതാണ്.ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29,30 ല്‍ ന്യുനപക്ഷങ്ങള്‍ക്ക് അവരുടെ സംസ്‌കാരം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനുമുള്ള അവകാശം ഉറപ്പ് നല്‍കുന്നുണ്ട്. മദ്‌റസ സംവിധാനത്തിന് കടിഞ്ഞാണിടാനുള്ള നീക്കം മുസ്ലിംകളുടെ ഭരണഘടന അവകാശം നിരസിക്കുന്നതിന് തുല്യമാണ്.

മദ്‌റസ സംവിധാനം വളരെ കാലങ്ങളായി നിലനില്‍ക്കുന്നതാണ്. പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പോരായ്മകളും കുറവുകളും ഉണ്ടെങ്കില്‍ ആ സംവിധാനം അവസാനിപ്പിക്കുകയല്ല പരിഹരിക്കുകയും അവകാശം നിലനിര്‍ത്തുകയുമാണ് വേണ്ടത്. ഉത്തരേന്ത്യയിലെ മദ്‌റസ വിദ്യാഭ്യാസത്തിലെ പ്രഥമ പരിഗണന മതപാഠങ്ങള്‍ക്ക് ആണെങ്കിലും ഔപചാരികവും ആധുനിക വിദ്യാഭ്യാസവും ലഭ്യമാണ്. പ്രസ്തുത സംവിധാനത്തില്‍ അടിസ്ഥാന സൗകര്യങ്ങളും കഴിവുള്ള അധ്യാപകരുടെയും കുറവുകള്‍ ഉണ്ടെങ്കില്‍ മദ്‌റസ ബോര്‍ഡ് മുഖാന്തരം അവ നടപ്പാക്കണമെന്ന് സര്‍ക്കാരിന് ആവശ്യപ്പെടാം.

റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചപോലെ മദ്‌റസകളുടെ പ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ബാലവകാശ സംരക്ഷണ കമ്മീഷന്‍ മുന്‍കൈ എടുക്കണമെന്നും സംസ്ഥാന ധനസഹായം നിര്‍ത്തലാക്കരുതെന്നും എസ്ഡിപിഐ ആവശ്യപ്പെടുന്നു.





Next Story

RELATED STORIES

Share it