- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിര്‍മാണത്തിലിരുന്ന നമോ മെഡിക്കല്‍ കോളജിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു
മുന്‍ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥനാണ് നമോ മെഡിക്കല്‍ കോളജിന്റെ മേല്‍ക്കൂര തകര്‍ന്ന സംഭവം ദൈനിക് ഭാസ്‌കറിന്റെ റിപോര്‍ട്ടും ചിത്രവും സഹിതം ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം ചില ചോദ്യങ്ങളുമുന്നയിക്കുന്നുണ്ട്.
വഡോദര: നിര്‍മാണത്തിലിരുന്ന നമോ മെഡിക്കല്‍ കോളജിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നഗര്‍ ഹവേലിയിലെ സില്‍വാസയിലാണ് അഞ്ചുകോടി രൂപ ചെലവില്‍ നമോ മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ നിര്‍മാണം നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച അപകടം നടന്നതെന്ന് ദൈനിക് ഭാസ്‌കറിനെ ഉദ്ധരിച്ച് വാര്‍ത്താഭാരതി റിപോര്‍ട്ട് ചെയ്തു.
Dear PM @narendramodi, a distressing news coming from Silvassa.
— Kannan Gopinathan (@naukarshah) August 20, 2021
The facade of the "NAMO" medical college under construction collapses to ground.
Is it a sign of times to come?
Or a sign of cheap material that defines your brand? pic.twitter.com/mPnx0dwzYR
ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ഇതുസംബന്ധിച്ച റിപോര്‍ട്ട് മറ്റൊരു ദേശീയ മാധ്യമത്തിലും പ്രസിദ്ധീകരിച്ചിട്ടില്ല. മുന്‍ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥനാണ് നമോ മെഡിക്കല്‍ കോളജിന്റെ മേല്‍ക്കൂര തകര്‍ന്ന സംഭവം ദൈനിക് ഭാസ്‌കറിന്റെ റിപോര്‍ട്ടും ചിത്രവും സഹിതം ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം ചില ചോദ്യങ്ങളുമുന്നയിക്കുന്നുണ്ട്.
പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, സില്‍വയില്‍നിന്ന് ഒരു ദു:ഖവാര്‍ത്ത കേട്ടു. നിര്‍മാണത്തിലിരിക്കുന്ന നമോ മെഡിക്കല്‍ കോളജിന്റെ മേല്‍ക്കൂര തകര്‍ന്നു. ഇത് വരാനിരിക്കുന്ന ദിവസങ്ങളുടെ അടയാളമാണോ ? അതോ നിങ്ങളുടെ ബ്രാന്‍ഡില്‍പ്പെട്ട ഗുണനിലവാരമില്ലാത്ത മെറ്റീരിയലുകള്‍ ഉപയോഗിച്ചാണോ ഇത് നിര്‍മിച്ചിരിക്കുന്നത് ?- അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT