Sub Lead

കര്‍ണാടക യാത്രയ്ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന് കെഎസ്ആര്‍ടിസി

കര്‍ണാടക യാത്രയ്ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന് കെഎസ്ആര്‍ടിസി
X

തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കെഎസ്ആര്‍ടിസി. വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ മറ്റു ആവശ്യങ്ങള്‍ക്കായി കര്‍ണാടകയിലേക്കു പോകുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. അതേസമയം, തമിഴ്‌നാട്ടില്‍നിന്നുള്ള യാത്രാനുമതി ലഭിക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി തമിഴ്‌നാട്ടിലേക്ക് സര്‍വീസുകള്‍ നടത്തുന്നില്ല. അതുകൊണ്ടുതന്നെ സേലം വഴി ബെംഗളൂരുവിലേക്കും നാഗര്‍കോവില്‍, തേനി വഴിയുമുള്ള സര്‍വീസുകള്‍ നടത്താന്‍ കഴിയില്ല.

RTPCR certificate required for Karnataka travel: KSRTC

Next Story

RELATED STORIES

Share it