- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിരോധരംഗത്തെ പ്രമുഖര്‍ക്കും വിലക്കേര്‍പ്പെടുത്തി റഷ്യ

മോസ്കോ: യുക്രെയ്ന് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാരോപിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിരോധ രംഗത്തെ പ്രമുഖകര്‍ക്കും റഷ്യ വിലക്കേര്‍പ്പെടുത്തി. റഷ്യയെക്കുറിച്ചും യുക്രെയ്നിലെയും ഡോണ്‍ബാസിലെയും സംഭവങ്ങളെക്കുറിച്ചും തെറ്റായതും ഏകപക്ഷീയവുമായ വിവരങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിച്ച ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകരെയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വിലക്കേര്‍പ്പെടുത്തിയവരില്‍ മാധ്യമപ്രവര്‍ത്തകര്‍, വാര്‍ത്താ അവതാരകര്‍, എഡിറ്റര്‍മാര്‍, ബിബിസി, ബ്രോഡ്കാസ്റ്റര്‍ സ്കൈ ന്യൂസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിലെ സീനിയര്‍ മാനേജര്‍മാര്‍, ടൈംസ്, ഡെയ്ലി ടെലിഗ്രാഫ്, ഇന്‍ഡിപെന്‍ഡന്റ്, ഗാര്ഡിയന് പത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ആകെ 29 ഓളം മാധ്യമമേഖലയിലുള്ളവരും പ്രതിരോധ രംഗത്തെ 20 ഓളം പേരും വിലക്കിന് വിധേയരായവരില്‍ ഉള്‍പ്പെടുന്നു. പാശ്ചാത്യ ഉപരോധത്തിന്റെ പേരിലും റഷ്യയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് വിലക്കെന്ന് മന്ത്രാലയം പറയുന്നു.
അവരുടെ പക്ഷപാതപരമായ വിലയിരുത്തലുകളോടെ ബ്രിട്ടീഷ് സമൂഹത്തില്‍ റുസ്സോഫോബിയ വളര്‍ത്തുന്നതിന് അവര്‍ സംഭാവന ചെയ്യുന്നു. റഷ്യന്‍ സൈന്യത്തെക്കുറിച്ച് 'വ്യാജ വാര്‍ത്തകള്‍' പ്രചരിപ്പിച്ചെന്നാരോപിച്ച് റഷ്യന്‍ അധികൃതര്‍ 15 വര്‍ഷം വരെ തടവുശിക്ഷ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നിരവധി വിദേശ പത്രപ്രവര്‍ത്തകര്‍ റഷ്യ വിട്ടിരുന്നു. 'യുദ്ധം', 'അധിനിവേശം' തുടങ്ങിയ വാക്കുകളുടെ ഉപയോഗം റഷ്യ നിരോധിക്കുകയും യുക്രെയ്നിനെതിരായ ആക്രമണത്തെ 'പ്രത്യേക സൈനിക നടപടി' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
'ഇത് സങ്കടകരമാണ്, പക്ഷേ, പൂര്‍ണമായും ആശ്ചര്യകരമല്ല,' നിരോധിക്കപ്പെട്ടവരില്‍ ഒരാളായ വിദഗ്ധന്‍ മാര്‍ക്ക് ഗലിയോട്ടി പറഞ്ഞു. ബ്രിട്ടീഷ് പ്രതിരോധ വ്യവസായവുമായി ബന്ധമുണ്ടെന്നും യുക്രെയ്നിന് പാശ്ചാത്യ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഉത്തരവാദികളാണെന്നും ആരോപണമുയര്‍ത്തിയാണ് 20 വ്യക്തികള്‍ക്ക് വിദേശകാര്യ മന്ത്രാലയം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
നാവികസേനാ മേധാവി അഡ്മിറല്‍ ബെഞ്ചമിന്‍ കീ, ജൂനിയര്‍ പ്രതിരോധ മന്ത്രി ജെറമി ക്വിന്‍, പ്രതിരോധ, എയ്റോസ്പേസ് സ്ഥാപനങ്ങളായ ബിഎഇ സിസ്റ്റംസ്, യുകെ എന്നിവയിലെ മുതിര്‍ന്ന വ്യക്തികളും അവരില്‍ ഉള്‍പ്പെടുന്നു. വ്യോമ, പ്രതിരോധ സംവിധാനങ്ങള്‍, ആയിരക്കണക്കിന് ടാങ്ക് വിരുദ്ധ മിസൈലുകള്‍, വിവിധ തരം യുദ്ധോപകരണങ്ങള്‍, നൂറുകണക്കിന് കവചിത വാഹനങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ അയക്കുന്നത് ഉള്‍പ്പെടെയുള്ള സൈനിക പിന്തുണ ലണ്ടന്‍ യുക്രെയ്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
RELATED STORIES
ആന്ധ്രയിലെ പടക്ക നിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി; രണ്ട് സ്ത്രീകള്‍ ...
13 April 2025 2:21 PM GMTവിദ്യാർഥികളോട് 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് ആർ എൻ രവി ; ഗവർണറെ ...
13 April 2025 12:42 PM GMTആര്‍എസ്എസ് ബന്ധമുളള ജേണലിസം കോളജിന് ജെഎന്‍യു അംഗീകാരം: മാനദണ്ഡങ്ങള്‍...
13 April 2025 12:41 PM GMTസീറ്റില്‍ കയറുന്നതിന് മുന്‍പ് കാറിന് വലം വെയ്ക്കണം;...
13 April 2025 12:27 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; ബംഗാളിൽ അഫ്സ്പ...
13 April 2025 12:04 PM GMTഫറോക്കിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സമപ്രായക്കാർ...
13 April 2025 11:43 AM GMT