Sub Lead

സാക്കിര്‍ ഹുസൈന്റെ മരണം സ്ഥിരീകരിച്ച് കുടുംബം

സാക്കിര്‍ ഹുസൈന്റെ മരണം സ്ഥിരീകരിച്ച് കുടുംബം
X

സാന്‍ ഫ്രാന്‍സിസ്‌കോ (യുഎസ്): തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്റെ മരണം സ്ഥിരീകരിച്ച് കുടുംബം. പള്‍മണറി ഫൈബ്രോസിസ് എന്ന അസുഖമാണ് മരണത്തിന് കാരണമെന്ന് കുടുംബം പ്രസ്താവനയില്‍ പറഞ്ഞു. സാക്കിര്‍ ഹുസൈന്‍ മരിച്ചെന്ന വാര്‍ത്തകള്‍ ഞായറാഴ്ച്ച രാത്രി പുറത്തുവന്നിരുന്നു. ഇത് അപ്പോള്‍ കുടുംബം നിഷേധിച്ചു.

സാക്കിര്‍ ഹുസൈന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികില്‍സയിലാണെന്നും മരണം സംഭവിച്ചിട്ടില്ലെന്നുമാണ് സഹോദരി ഖുര്‍ഷിദ് ഔലിയ പറഞ്ഞിരുന്നത്. തെറ്റിധാരണാജനകമായ വാര്‍ത്തകളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സാക്കിര്‍ ഹുസൈന്‍ ഇന്ന് രാവിലെ മരിച്ചെന്ന് കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.

സാക്കിര്‍ ഹുസൈന്‍ മരിച്ചെന്ന് വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരുമെല്ലാം അനുശോചനം അറിയിച്ചിരുന്നു. ഇതില്‍ പലരും സോഷ്യല്‍ മീഡിയ പോസറ്റുകള്‍ ഡിലീറ്റ് ചെയ്തു. അന്റോണിയ മിന്നെക്കോലയാണ് സാക്കിര്‍ ഹുസൈന്റ ഭാര്യ. മക്കള്‍: അനീസ ഖുറേശി, ഇസബെല്ല ഖുറേശി. സഹോദരങ്ങള്‍: തൗഫീഖ് ഖുറേശി, ഫസല്‍ ഖുറേശി, ഖുര്‍ഷിദ് ഔലിയ.

Next Story

RELATED STORIES

Share it