- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശ കമ്പനിക്ക് ഓക്‌സിജന്‍ വില്‍ക്കല്‍: കെഎംഎംഎല്ലിനെതിരായ വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് മന്ത്രി
തിരുവനന്തപുരം: 'വിദേശ കമ്പനിക്ക് ഓക്‌സിജന്‍ വില്‍ക്കാനുള്ള കെഎംഎംഎല്‍ നീക്കം സര്‍ക്കാര്‍ തടഞ്ഞു' എന്ന മാധ്യമ വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കൊവിഡ് പ്രതിരോധം നല്ലനിലയില്‍ നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ് വാര്‍ത്തയ്ക്ക് പിന്നില്‍. കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം നടത്തുന്ന സാമൂഹിക നന്മ നിറഞ്ഞ നടപടിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശപരമാണ്.
കേരളത്തില്‍ ആരോഗ്യമേഖലയ്ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ് കെഎംഎംഎല്‍. 2020 ഒക്ടോബര്‍ 20നാണ് പുതിയ ഓക്‌സിജന്‍ പ്ലാന്റ് കമ്പനിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ദിനംപ്രതി 70 ടണ്‍ ഉല്‍പ്പാദനശേഷിയുള്ള പ്ലാന്റിലെ 63 ടണ്‍ വാതക ഓക്‌സിജനാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം. പ്ലാന്റില്‍ നിന്ന് ദിവസം 6 ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്യുന്നു. ഒരു ദിവസം പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ദ്രവീകൃത ഓക്‌സിജന്‍ 6 മുതല്‍ 7 ടണ്‍ വരെയാണ്.
Pteroleum and Explosives Saftey Organization (PESO) യുടെ നിര്‍ദേശാനുസരണം തിരുവല്ലയിലെ ഓസോണ്‍ ഗ്യാസ്, കൊച്ചിയിലെ മനോരമ ഗ്യാസ്, കോഴിക്കോട്ടെ ഗോവിന്ദ് ഗ്യാസ് എന്നീ 3 ഏജന്‍സികള്‍ക്കാണ് മെഡിക്കല്‍ ആവശ്യത്തിനായി ദ്രവീകൃത ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളജുകളിലേക്ക് ഓക്‌സിജന്‍ കൊണ്ടുപോവുന്നതും അവിടെ സൂക്ഷിക്കുന്നതും പ്രത്യേക സുരക്ഷ ഉറപ്പുവരുത്തിയ ക്യാപ്‌സൂളുകളിലാണ്. ഇതിന് പരിചയവും ശേഷിയുമുള്ള സ്ഥാപനങ്ങളെ തീരുമാനിക്കുന്നത് കെഎംഎംഎല്‍ അല്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഈ ചുമതല വഹിക്കുന്നത് ലിന്‍ഡെ എന്ന ജര്‍മന്‍ കമ്പനിയാണ്. ഈ കമ്പനിക്ക് നല്‍കിയാല്‍ മാത്രമേ കെഎംഎംഎല്ലിന്റെ ഓക്‌സിജന്‍ മെഡിക്കല്‍ കോളജില്‍ ലഭ്യമാവൂ. മെഡിക്കല്‍ കോളജിലെ ആവശ്യത്തിനായി ലിന്‍ഡയ്ക്ക് ഓക്‌സിജന്‍ നല്‍കണം എന്ന് തിരുവനന്തപുരം ആര്‍എംഒ അറിയിച്ചതുകൊണ്ടാണ് പെസോയുടെ അനുമതിയോടെ ഈ കമ്പനിക്ക് ഓക്‌സിജന്‍ നല്‍കാന്‍ ആലോചിച്ചത്. ഇതില്‍ അവ്യക്തതയോ നിഗൂഢതയോ ഇല്ല. ഈ നടപടിക്രമത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുമില്ല.
രാജ്യമാകെ ഗുരുതരമായ പ്രതിസന്ധി നില്‍നില്‍ക്കുമ്പോള്‍ ജീവല്‍പ്രധാനമായ ഒരു പ്രവര്‍ത്തനത്തിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത് കടുത്ത ജനദ്രോഹമാണ്. ഇത്തരം കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.
Sale of oxygen to a foreign company: Minister says news against KMML is untrue
RELATED STORIES
ഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTവിരമിക്കല്‍ പ്രഖ്യാപിച്ച് വൃദ്ധിമാന്‍ സാഹ
5 Nov 2024 6:52 AM GMTവീണ്ടും രണ്ടക്കം നേടാനാവാതെ കോഹ്ലി; മുംബൈ ടെസ്റ്റിലും നാണക്കേട്
3 Nov 2024 6:50 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി-20 പരമ്പര; സഞ്ജു സാംസണ് ടീമില്‍;...
26 Oct 2024 5:12 AM GMTപൂനെയിലും ഗത്യന്തരമില്ലാതെ ഇന്ത്യ; 156ന് പുറത്ത്; ന്യൂസിലന്റിന് 301...
25 Oct 2024 12:15 PM GMT