Sub Lead

കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സംഘപരിവാര്‍ നീക്കം; 'കേരള സ്റ്റോറി' ബഹിഷ്‌കരിക്കണമെന്ന് സജി ചെറിയാന്‍

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.

കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സംഘപരിവാര്‍ നീക്കം; കേരള സ്റ്റോറി ബഹിഷ്‌കരിക്കണമെന്ന് സജി ചെറിയാന്‍
X






തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ ബഹിഷ്‌കരിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കേരള സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ഗൂഡാലോചനയാണ് നടക്കുന്നത്. സിനിമയ്ക്കെതിരെ നിയമനടപടിക്കുള്ള സാദ്ധ്യതകള്‍ പരിശോധിക്കും. കേരളത്തെ കലാപ ഭൂയക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ 32000 വനിതകളെ ഐ എസ് ഐ എസില്‍ റിക്രൂട്ട് ചെയ്‌തെന്നാണ് ബംഗാള്‍ സിനിമയായ കേരള സ്റ്റോറിയില്‍ പറയുന്നത്. സിനിമയെ കേരള സമൂഹം ഒന്നാകെ ബഹിഷ്‌കരിക്കണം. എല്ലാ മതസ്ഥരും ഒന്നിച്ച് ജീവിക്കുന്ന കേരളത്തെ കലാപ ഭൂമിയാക്കാന്‍ നീക്കം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.



മറ്റു പല സംസ്ഥാനങ്ങളിലേ പോലെ നാട് കലാപ കലുഷിതമാക്കി രാഷ്ട്രീയ മുന്നേറ്റം നടത്തി വിജയിച്ച ശൈലി കേരളത്തിലും നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണിത്. കേരളത്തിലെ മതനിരപേക്ഷ മനസുള്ളവര്‍ ഒന്നടങ്കം സിനിമ ബഹിഷ്‌കരിക്കണം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാലും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it