Sub Lead

'സംഘ നയങ്ങളോടുള്ള പ്രീണനം'; പോപുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് മായാവതി

'രാജ്യത്തുടനീളം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതും ഇപ്പോള്‍ വിധാന്‍സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതിന്റെ എട്ട് അനുബന്ധ സംഘടനകളുമൊത്ത് നിരോധനം ഏര്‍പ്പെടുത്തുന്നതും രാഷ്ട്രീയ സ്വാര്‍ത്ഥ നയത്തിനും സംഘ നയങ്ങളോടുള്ള പ്രീണന രാഷ്ട്രീയത്തിനും കീഴിലാണ്. നടപടി ജനങ്ങള്‍ക്കിടയില്‍ ചെറിയ സംതൃപ്തിയും കൂടുതല്‍ അസ്വസ്ഥതയുമുണ്ടാക്കി'-പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ പരാമര്‍ശിച്ച് ബിഎസ്പി മേധാവി ഒരു ട്വീറ്റില്‍ പറഞ്ഞു.

സംഘ നയങ്ങളോടുള്ള പ്രീണനം; പോപുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് മായാവതി
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യേയും അതിന്റെ എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി. ഇത് സംഘ നയങ്ങളോടുള്ള പ്രീണനത്തിന്റെ ഭാഗമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

'രാജ്യത്തുടനീളം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതും ഇപ്പോള്‍ വിധാന്‍സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതിന്റെ എട്ട് അനുബന്ധ സംഘടനകളുമൊത്ത് നിരോധനം ഏര്‍പ്പെടുത്തുന്നതും രാഷ്ട്രീയ സ്വാര്‍ത്ഥ നയത്തിനും സംഘ നയങ്ങളോടുള്ള പ്രീണന രാഷ്ട്രീയത്തിനും കീഴിലാണ്. നടപടി ജനങ്ങള്‍ക്കിടയില്‍ ചെറിയ സംതൃപ്തിയും കൂടുതല്‍ അസ്വസ്ഥതയുമുണ്ടാക്കി'-പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ പരാമര്‍ശിച്ച് ബിഎസ്പി മേധാവി ഒരു ട്വീറ്റില്‍ പറഞ്ഞു.

പിഎഫ്‌ഐയ്‌ക്കെതിരേ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ രാജ്യവ്യാപകമായി വേട്ടയാടല്‍ ആരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം, കേന്ദ്രം ബുധനാഴ്ച പിഎഫ്‌ഐയെയും അതിന്റെ അനുബന്ധ സംഘടനകളെയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു.

അതുകൊണ്ടാണ് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെ ആക്രമിക്കുകയും ആര്‍എസ്എസ്സിനെ നിരോധിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതും.പിഎഫ്‌ഐ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് സമാനമായ മറ്റ് സംഘടനകളെ നിരോധിക്കാത്തതെന്നും മറ്റൊരു ട്വീറ്റില്‍, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ചോദിച്ചു.

സമാജ്‌വാദി പാര്‍ട്ടി നിശബ്ദത പാലിക്കാന്‍ തീരുമാനിച്ചതോടെ പിഎഫ്‌ഐ നിരോധനത്തെ ചോദ്യം ചെയ്യുന്ന ഉത്തര്‍പ്രദേശിലെ ആദ്യത്തെ പ്രതിപക്ഷ നേതാവാണ് മായാവതി.

Next Story

RELATED STORIES

Share it