Sub Lead

സന്തോഷ് ട്രോഫി: കേരളത്തെ മിഥുന്‍ നയിക്കും; കപ്പുയര്‍ത്താന്‍ യുവനിര തയ്യാര്‍

കഴിഞ്ഞ തവണ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് കളിച്ചവരില്‍ ഗോള്‍ കീപ്പില്‍ വി മിഥുനും, സെന്‍ട്രല്‍ ബായ്ക്ക് അലക്‌സ് സജിയും മാത്രമാണ് ഇത്തവണ ടീമില്‍ ഇടം നേടിയത്.ബാക്കിമുഴുവന്‍ പുതുമുഖങ്ങളാണ്. ഗോഗുലം എഫ്‌സി,എസ്ബി ഐ, എഫ് സി കേരള, ചെന്നൈന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്,കേരള പോലിസ്,ബാംഗ്ലൂര്‍ എഫ്‌സി, സാറ്റ് തിരൂര്‍, ഒസോണ്‍ എഫ് സി ബാംഗ്ലൂര്‍ എന്നിങ്ങനെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്നവരാണ് ഇവര്‍

സന്തോഷ് ട്രോഫി:  കേരളത്തെ മിഥുന്‍ നയിക്കും; കപ്പുയര്‍ത്താന്‍ യുവനിര തയ്യാര്‍
X

കൊച്ചി; യുവത്വത്തിനും പുതുമുഖങ്ങള്‍ക്കും പ്രധാന്യം നല്‍കി 74ാമത് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിനുളള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പറും അഞ്ചു തവണ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് കളിച്ച് പരിചയമുള്ള വി മിഥുന്‍ ആണ് ടീമിന്റെ നായകന്‍. സച്ചിന്‍ എസ് സുരേഷ് (ഗോള്‍ കീപ്പര്‍: അജിന്‍ ടോം(വലതു വശം പ്രതിരോധം), അലക്‌സ് സജി(സെന്‍ട്രല്‍ ബായ്ക്ക്), റോഷന്‍ വി ജിജി(ഇടത് വിംഗ്), ഹൃഷിദത്ത്(സെന്‍ട്രല്‍ മിഡ് ഫീല്‍ഡ്), വിഷ്ണു(മുന്നേറ്റ നിര), എമില്‍ ബെന്നി(മുന്നേറ്റ നിര), വിബിന്‍ തോമസ്(സെന്‍ട്രല്‍ ബായ്ക്ക്), ജി സഞ്ജു(സെന്‍ട്രല്‍ ബായ്ക്ക്), വി ജി ശ്രീരാഗ്(ഇടത് വശം പ്രതിരോധം), ലിയോണ്‍ അഗസ്റ്റിന്‍(വലത് വിംഗ്്), താഹിര്‍ സമന്‍(ഇടത് വിംങ്), ജിജോ ജോസഫ(സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്), റിഷാദ(സെന്‍ട്രല്‍ മിഡ് ഫീല്‍ഡ്), അഖില്‍(സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്), ഷിഹാദ് നെല്ലിപറമ്പന്‍(മുന്നേറ്റ നിര), മൗസുഫ് നിസാന്‍(മുന്നേറ്റ നിര), ജിഷ്ണു ബാലകൃഷ്ണന്‍(വലത്് വശം പ്രതിരോധം), എം എസ് ജിതിന്‍(വലത് വിംങ്) എന്നിവരാണ് 20 അംഗ ടീമിലുള്ളത്, കഴിഞ്ഞ തവണ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് കളിച്ചവരില്‍ ഗോള്‍ കീപ്പില്‍ വി മിഥുനും, സെന്‍ട്രല്‍ ബായ്ക്ക് അലക്‌സ് സജിയും മാത്രമാണ് ഇത്തവണ ടീമില്‍ ഇടം നേടിയത്.

ബാക്കിമുഴുവന്‍ പുതുമുഖങ്ങളാണ്. ഗോഗുലം എഫ്‌സി,എസ്ബി ഐ, എഫ് സി കേരള, ചെന്നൈന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്,കേരള പോലിസ്,ബാംഗ്ലൂര്‍ എഫ്‌സി, സാറ്റ് തിരൂര്‍, ഒസോണ്‍ എഫ് സി ബാംഗ്ലൂര്‍ എന്നിങ്ങനെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്നവരാണ് ഇവര്‍. ബിനോ ജോര്‍ജ് ആണ് മുഖ്യ പരിശീലകന്‍, ടി ജി പുരുഷോത്തമന്‍ ആണ് സഹ പരിശീലകന്‍, സജി ജോയ് ആണ് ഗോള്‍കീപ്പര്‍ പരിശീലകന്‍. കഴിഞ്ഞ രണ്ടു മാസത്തോളമായി ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊച്ചിയില്‍ ക്യാംപ് നടന്നുവരികയായിരുന്നു.65 ഓളം കളിക്കാരെ പങ്കെടുപ്പിച്ച് നടത്തിയ ക്യാംപില്‍ നിന്നും മികച്ച പ്രകടനം നടത്തിയ 20 പേരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍ പറഞ്ഞു. സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ട് മല്‍സരമാണ് നടക്കാന്‍ പോകുന്നത്. ആന്ധ്രപ്രദേശ്,തമിഴ്‌നാട് എന്നിവരാണ് യോഗ്യത റൗണ്ടിലെ കേരളത്തിന്റെ എതിരാളികള്‍. അടത്തു മാസം അഞ്ചിന് കോഴിക്കോട്് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളം ആന്ധ്രപ്രദേശിനെ നേരിടും.വൈകുന്നേരം നാലിനാണ് മല്‍സരം.നവംബര്‍ ഒമ്പതിനാണ് തമിഴ്‌നാടുമായുള്ള മല്‍സരം.യോഗ്യ റൗണ്ട് മല്‍സരത്തില്‍ നി്ന്നും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയാല്‍ ജനുവരിയില്‍ വീണ്ടും ക്യാംപ് നടത്തിയാകും അടുത്ത റൗണ്ടിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക.2017 ല്‍ സന്തോഷ് ട്രോഫി കേരളം നേടിയെങ്കിലും കഴിഞ്ഞ തവണ യോഗ്യത റൗണ്ടില്‍ തന്നെ കേരളം പുറത്തായിരുന്നു.മികച്ച ടീമാണ് ഇത്തവണ കേരളമെന്നും ആത്മവിശ്വാസത്തോടെ തന്നെയാണ് ചാംപ്യന്‍ഷിപ്പിനായി ടീം തയാറെടുത്തിരിക്കുന്നതെന്നും മുഖ്യ പരിശീലകന്‍ ബിനോ ജോര്‍ജ് പറഞ്ഞു.

Next Story

RELATED STORIES

Share it