- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി ദേശീയദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു
കബീര്‍ കൊണ്ടോട്ടി
ജിദ്ദ: തൊണ്ണൂറ്റി ഒന്നാമാത് സൗദി ദേശീയദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ഭരണകൂടവും സ്വദേശികളും വിദേശികളും വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. എയര്‍ ഷോ, വിവിധ വര്‍ണങ്ങള്‍ വിതറുന്ന വെടിക്കെട്ട്, മാര്‍ച്ച് പാസ്റ്റ്, സംഗീത വിരുന്ന്, കലാ സാംസ്‌കാരിക വിനോദ പരിപാടികള്‍, വ്യാപാര സ്ഥാപനങ്ങളില്‍ ആകര്‍ഷകമായ ഓഫര്‍ വില്‍പ്പനയും സംഘടിപ്പിക്കപ്പെട്ടു. നിരത്തുകളുടെ ഇരു വശങ്ങളിലും സൗദി ദേശീയ പതാക ഉയര്‍ത്തിയും വര്‍ണ്ണ ലൈറ്റുകളിലും പച്ച പുതച്ച് കിടന്നു. ബീച്ചുകളിലും, പാര്‍ക്കുകളിലും, മാളുകളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ തിരക്ക് അനുഭവപ്പെട്ടു.
കൊവിഡ് വൈറസിന്റെ വരവോടെ കഴിഞ്ഞ രണ്ട് തവണത്തെ ദേശീയദിനങ്ങള്‍ വിപുലമായി ആഘോഷിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ സൗദി അറേബ്യന്‍ ആരോഗ്യ വിഭാഗത്തിന്റെ കഠിന പരിശ്രമത്തിന്റെ ഫലമായി ഇപ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം വിപുലമായി കുറയുകയും രോഗ വ്യാപനം ഒരു പരിധി വരെ തടയുകയും ചെയ്തു. രാജ്യത്ത് കഴിയുന്ന ഭൂരിഭാഗം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതാണ് ഈ വിജയത്തിന്റെ പ്രധാന കാരണം.
പ്രമുഖ ഇന്ത്യന്‍ വ്യവസായി വി പി മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സൗദി ദേശീയദിനത്തിന്റെ ഭാഗമായി വിവിധ ക്ലിനിക്കുകളില്‍ ടെസ്റ്റ് ഓഫറുകള്‍ നല്‍കി. ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക ആഘോഷ പരിപാടിയില്‍ ആതുര സേവന രംഗത്തെ നൂറ് കണക്കിന് സ്വദേശികള്‍ പങ്കെടുത്തു. കേക്ക് മുറിച്ചും സൗദി പരമ്പരാഗത നൃത്ത ചുവടുകള്‍ വെച്ചും അവര്‍ ആഘോഷത്തിന്റെ ഭാഗമായി.
മുഹമ്മദ് ചെറിയ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഹോസ്പിറ്റല്‍ മേധാവി അഹമ്മദ് സഹ്‌റാനി അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ വി പി മുഹമ്മദ് അലി ദേശീയദിന സന്ദേശം നല്‍കി. രാജ്യത്തോടുള്ള സ്‌നേഹം നമ്മുടെ കടമയാണെന്നും, കുടുംബ വിജയത്തിന്റെ രഹസ്യമായ സ്ത്രീകളെ നാം ബഹുമാനിക്കുകയും ആദരിക്കുകയും വേണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. സാലിഹ് സഹ്‌റാനി, മുഹമ്മദ് അലി സഹ്‌റാനി, വി പി അലി, മുസ്താഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
RELATED STORIES
പ്രസവാനന്തര വിഷാദം കുട്ടിയുടെ കസ്റ്റഡി അമ്മക്ക് നല്കാതിരിക്കാനുള്ള...
16 Nov 2024 2:34 AM GMTഡല്‍ഹിയിലെ സാറെയ് കാലെ ഖാന് ചൗക്കിന്റെ പേര് ഇനി ഭഗ്വാന് ബിര്‍സ...
16 Nov 2024 1:56 AM GMTശബരിമലയില്‍ മണ്ഡലകാലത്തിന് തുടക്കമായി
16 Nov 2024 1:36 AM GMTബാബാ സിദ്ദീഖിയെ കൊന്നത് മതപരവും ദേശസ്നേഹപരവുമായ പ്രവൃത്തിയെന്ന് പ്രതി
16 Nov 2024 1:30 AM GMTസൂയിസൈഡ് ഡ്രോണുകള്‍ ധാരാളമായി നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി കിം...
16 Nov 2024 12:58 AM GMTമദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്കന്റെ കഴുത്തറുത്തു
15 Nov 2024 6:26 PM GMT