Sub Lead

'സാമൂഹ്യ സുരക്ഷക്ക് ധാര്‍മ്മിക ജീവിതം' സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ത്രൈമാസ ക്യാംപയിന്‍

ഒക്ടോബര്‍ 18 ന് റിയാദില്‍ നടക്കുന്ന ദേശീയ ഉദ്ഘാടന ചടങ്ങില്‍ മത-സാമൂഹിക-സാംസ്‌ക്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

സാമൂഹ്യ സുരക്ഷക്ക് ധാര്‍മ്മിക ജീവിതം സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ത്രൈമാസ ക്യാംപയിന്‍
X

ജിദ്ദ: സാമൂഹ്യ സുരക്ഷക്ക് ധാര്‍മ്മിക ജീവിതം എന്ന പേരില്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ തലത്തില്‍ െ്രെതമാസ ക്യാംപയിന്‍ സംഘടിപ്പിക്കുന്നു. ഈ മാസം 15 മുതല്‍ 2025 ജനുവരി 15 വരെ നടത്തപ്പെടുന്ന ക്യാംപയിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ക്ക് രൂപം കൊടുത്തതായി ദേശിയ സംഘാടക സമിതി അറിയിച്ചു.

ക്യാംപയിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ചെയര്‍മാന്‍: ഫാറൂഖ് സ്വലാഹി (ജിസാന്‍), ജനറല്‍ കണ്‍വീനര്‍: ജരീര്‍ വേങ്ങര (ജിദ്ദ), കണ്‍വീനര്‍: യൂസുഫ് കൊടിഞ്ഞി, ഫൈനാന്‍സ്: സിറാജുദ്ധീന്‍ തയ്യില്‍ (റിയാദ്), പ്രോഗ്രാം കണ്‍വീനര്‍: ഷാജഹാന്‍ ചളവറ (റിയാദ്), അസി. കണ്‍വീനര്‍: അസ്‌കര്‍ ഒതായി (ബുറൈദ), പബ്ലിസിറ്റി കണ്‍വീനര്‍: സലിം കടലുണ്ടി (ജുബൈല്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഒക്ടോബര്‍ 18 ന് റിയാദില്‍ നടക്കുന്ന ദേശീയ ഉദ്ഘാടന ചടങ്ങില്‍ മത-സാമൂഹിക-സാംസ്‌ക്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഉച്ചക്ക് ഒരു മണി മുതല്‍ റിയാദിലെ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.

Next Story

RELATED STORIES

Share it