Sub Lead

മരണപ്പെട്ട തൊഴിലാളിയുടെ അവകാശങ്ങള്‍ അനന്തരാവകാശികള്‍ക്ക് നല്‍കണം: സൗദി തൊഴില്‍ കോടതി

ഒരു സ്ഥാപനത്തില്‍ ജോലിചെയ്യവേ മരണപ്പെട്ട അറബ് വംശജനായ ജീവനക്കാരനു അര്‍ഹതയുള്ള ശമ്പളവും മറ്റു സേവനാന്തര ആനുകൂല്യങ്ങളും ഉള്‍പ്പടെ 8,71, 000 റിയാല്‍ നല്‍കാനാണ് റിയാദിലെ തൊഴില്‍ കോടതി വിധിച്ചത്.

മരണപ്പെട്ട തൊഴിലാളിയുടെ അവകാശങ്ങള്‍ അനന്തരാവകാശികള്‍ക്ക് നല്‍കണം: സൗദി തൊഴില്‍ കോടതി
X

ദമ്മാം: തൊഴിലാളിക്ക് അവകാശപ്പെട്ട ശമ്പളവും മറ്റു ആനുകൂല്യങ്ങളും തൊഴിലാളി മരണപ്പെട്ടാലും നല്‍കണമെന്ന് സൗദി തൊഴില്‍ കോടതി. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ മരണപ്പെട്ട തൊഴിലാളിയുടെ അനന്തരാവകാശികള്‍ക്ക് നല്‍കാന്‍ റിയാദിലെ തൊഴില്‍ കോടതി വിധിച്ചു.

ഒരു സ്ഥാപനത്തില്‍ ജോലിചെയ്യവേ മരണപ്പെട്ട അറബ് വംശജനായ ജീവനക്കാരനു അര്‍ഹതയുള്ള ശമ്പളവും മറ്റു സേവനാന്തര ആനുകൂല്യങ്ങളും ഉള്‍പ്പടെ 8,71, 000 റിയാല്‍ നല്‍കാനാണ് റിയാദിലെ തൊഴില്‍ കോടതി വിധിച്ചത്. ഇരു വിഭാഗത്തിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കോടതിയില്‍ നിരവധി സിറ്റിംഗുകള്‍ക്ക് ശേഷമാണ് ഈ അപുര്‍വ്വ വിധി.

കൊവിഡ് 19 ന്‍െ പശ്ചാതലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സിറ്റിംഗ് നടക്കുന്നത്. തൊഴിലാളി മരണപ്പെടുമ്പോള്‍ മൃതദേഹം മറവു ചെയ്യണമെങ്കിലും നാട്ടിലേക്കു കൊണ്ടു പോവണമെങ്കിലും അര്‍ഹതപെട്ട ശമ്പള, ഇതര ആനുകൂല്യങ്ങളും മറ്റും ബന്ധപ്പെട്ട അനന്താരവകാശികളുടെ പേരില്‍ തൊഴില്‍ കാര്യാലയ ഓഫിസ് മുഖേന നല്‍കിയിരിക്കണമെന്നാണ് വ്യവസ്ഥ.


Next Story

RELATED STORIES

Share it