Sub Lead

ഡയമണ്ടുകള്‍ മോഷ്ടിച്ച സംഭവം: പതിറ്റാണ്ടുകള്‍ക്ക് ശേഷം തായ്‌ലാന്റുമായി ബന്ധം പുന:സ്ഥാപിച്ച് സൗദി

ആഭരണക്കവര്‍ച്ചയില്‍നിന്ന് ഉടലെടുത്ത ഇരു രാജ്യങ്ങളും തമ്മിലുള്ള അവിശ്വാസത്തിന്റേയും ശത്രുതയുടേയും അധ്യായം അവസാനിപ്പിക്കാനും രാജ്യങ്ങളുടെ സാമ്പത്തിക, സുരക്ഷ, രാഷ്ട്രീയ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സമ്മതിച്ചതായി സൗദി ഔദ്യോഗിക പ്രസ് ഏജന്‍സിയായ കൊട്ടാര വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു.

ഡയമണ്ടുകള്‍ മോഷ്ടിച്ച സംഭവം: പതിറ്റാണ്ടുകള്‍ക്ക് ശേഷം തായ്‌ലാന്റുമായി ബന്ധം പുന:സ്ഥാപിച്ച് സൗദി
X

റിയാദ്: ദശാബ്ദങ്ങള്‍ക്ക് ശേഷം തായ്‌ലാന്റുമായി ബന്ധം പുനസ്ഥാപിച്ച് സൗദി അറേബ്യ. 30 വര്‍ഷമായി മരവിച്ചു കിടന്ന ഇരു രാജ്യങ്ങളുടെയും നയതന്ത്രസൗഹൃദ ബന്ധമാണ് കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചത്.

ആഭരണക്കവര്‍ച്ചയില്‍നിന്ന് ഉടലെടുത്ത ഇരു രാജ്യങ്ങളും തമ്മിലുള്ള അവിശ്വാസത്തിന്റേയും ശത്രുതയുടേയും അധ്യായം അവസാനിപ്പിക്കാനും രാജ്യങ്ങളുടെ സാമ്പത്തിക, സുരക്ഷ, രാഷ്ട്രീയ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സമ്മതിച്ചതായി സൗദി ഔദ്യോഗിക പ്രസ് ഏജന്‍സിയായ കൊട്ടാര വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു. തായ് പ്രധാനമന്ത്രി പ്രയുത് ചാന്‍ഓച്ചയുടെ ഔദ്യോഗിക സന്ദര്‍ശന വേളയിലാണ് ഈ ഒത്തുതീര്‍പ്പ് ഉണ്ടായത്.

1989ല്‍ സൗദി കൊട്ടാരത്തില്‍ നിന്നും ഡയമണ്ടുകള്‍ മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്.

തായ്‌ലന്‍ഡ് വംശജനായ കൊട്ടാര കാവല്‍ക്കാരന്‍ ക്രിയാങ്ക്രൈ ടെകാമോംഗ് 1989ല്‍ ഒരു സൗദി രാജകുമാരന്റെ വീട്ടില്‍ നിന്ന് 20 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിലപിടിപ്പുള്ള രത്‌നങ്ങള്‍ മോഷ്ടിച്ചു, ഇത് ബാങ്കോക്കില്‍ കൊലപാതകങ്ങളുടെ ഒരു പരമ്പരയ്ക്കും രാജ്യങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിനും ഇടയാക്കുകയായിരുന്നു. 'ബ്ലൂ ഡയമണ്ട് അഫയര്‍' എന്നായിരുന്നു ഇത് അറിയപ്പെട്ടത്.

അതേസമയം, മെയ് മാസത്തില്‍ റിയാദില്‍ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള ഫ്‌ലൈറ്റുകള്‍ ആരംഭിക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു, തായ്‌ലന്‍ഡിനെ 'സംസ്‌കാരത്തിന്റെ നാട്' എന്ന് ട്വിറ്റര്‍ പോസ്റ്റില്‍ പ്രചരിപ്പിച്ചു.

Next Story

RELATED STORIES

Share it