Latest News

ശഹീദ് ഹസന്‍ ഫര്‍ഹത്തിനെ അനുസ്മരിച്ച് ഹമാസ്

ശഹീദ് ഹസന്‍ ഫര്‍ഹത്തിനെ അനുസ്മരിച്ച് ഹമാസ്
X

ഗസ സിറ്റി: തെക്കന്‍ ലബ്‌നാനിലെ സൈദയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ഖസ്സാം കമാന്‍ഡര്‍ ഹസന്‍ ഫര്‍ഹത്തിന്റെയും മകന്‍ ഹംസയുടെയും മകള്‍ ജിനാന്റെയും രക്തസാക്ഷിത്വത്തില്‍ ഹമാസും അല്‍ഖസ്സാം ബ്രിഗേഡുകളും അനുശോചിച്ചു

തെക്കന്‍ ലെബനാനിലെ സൈദയിലുള്ള വസതിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ഖസ്സാം കമാന്‍ഡര്‍ ഹസന്‍ ഫര്‍ഹത്ത് (അബു യാസര്‍), അദ്ദേഹത്തിന്റെ മകന്‍ ഹംസ, മകള്‍ ജിനാന്‍ എന്നിവരുടെ രക്തസാക്ഷിത്വത്തില്‍ ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് വെള്ളിയാഴ്ച അനുശോചന പ്രസ്താവന പുറത്തിറക്കി.

ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡുകളും അവരുടെ പ്രസ്താവനയില്‍ രക്തസാക്ഷികളുടെ വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. ഫലസ്തീനിനകത്തും പുറത്തുമുള്ള തങ്ങളുടെ അംഗങ്ങളെ ലക്ഷ്യമിട്ടുള്ള 'കൊലപാതകങ്ങളുടെ ഭീരുത്വം നിറഞ്ഞ നയം', ചെറുത്തുനില്‍പ്പിന്റെ പാത തുടരുന്നതില്‍ നിന്ന് തങ്ങളെ തടയില്ലെന്ന് ബ്രിഗേഡുകള്‍ പ്രഖ്യാപിച്ചു.

വ്യാഴാഴ്ച രാത്രിയില്‍ ദക്ഷിണ ലെബനാനിലെ സൈദയിലെ ഒരു ജനവാസ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ രക്തസാക്ഷികളായി. ആക്രമണം സാധാരണക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.

ഹമാസ് നേതാവ് ഹസന്‍ ഫര്‍ഹത്തായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. നഗരമധ്യത്തിലെ ദലാ സ്ട്രീറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു അദ്ദേഹം. ഇസ്രായേലി ഡ്രോണ്‍ ആ അപ്പാര്‍ട്ട്‌മെന്റില്‍ ബോംബാക്രമണം നടത്തി. തെക്കന്‍ ലെബനാനിലെ അല്‍നഖൗറ, നബതിഹ്, സൈദ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്രായേല്‍ അധിനിവേശ സേന വൈകുന്നേരം മുതല്‍ നിരവധി റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായി ലക്ഷ്യമിട്ട പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു.തെക്കന്‍ ലെബനനിലെ വാദി എസ്സ പ്രദേശത്തും മറ്റൊരു വ്യോമാക്രമണം നടക്കുകയുണ്ടായി.

Next Story

RELATED STORIES

Share it