Sub Lead

സവര്‍ക്കര്‍ രാജ്യ ശത്രുവല്ലെന്ന് ഗവര്‍ണര്‍; എസ്എഫ്‌ഐ ബാനറില്‍ അതൃപ്തി

സവര്‍ക്കര്‍ രാജ്യ ശത്രുവല്ലെന്ന് ഗവര്‍ണര്‍; എസ്എഫ്‌ഐ ബാനറില്‍ അതൃപ്തി
X

മലപ്പുറം: സവര്‍ക്കര്‍ രാജ്യശത്രുവല്ലെന്നും കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കാലിക്കറ്റ് സര്‍വകലാശാലക്ക് മുന്നില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ''സവര്‍ക്കറെയല്ല, ചാന്‍സലറെയാണ് വേണ്ടത്'' എന്ന എസ്എഫ്‌ഐ ബാനര്‍ കണ്ടതിന് പിന്നാലെയായിരുന്നു പരാമര്‍ശം. എന്തു ചിന്തയാണ് ബാനറിന് പിന്നിലെന്ന് അറിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

''രാജ്യത്തിനായി ത്യാഗങ്ങള്‍ ചെയ്ത വ്യക്തിയാണ് സവര്‍ക്കര്‍. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് സവര്‍ക്കര്‍ എന്നും പ്രവര്‍ത്തിച്ചത്. വീടും വീട്ടുകാരെയും കുടുംബത്തെയും കുറിച്ച് ഓര്‍ക്കാറില്ലായിരുന്നു. സമൂഹത്തെ കുറിച്ചാണ് സവര്‍ക്കര്‍ എപ്പോഴും ചിന്തിച്ചിരുന്നത്. ഇങ്ങനെയുള്ള ബാനറുകള്‍ ക്യാംപസില്‍ സ്ഥാപിക്കുന്നത് വൈസ് ചാന്‍സലര്‍ ശ്രദ്ധിക്കണം.''-ഗവര്‍ണര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it