Sub Lead

'അസ്‌ലം കൊന്നത് കൊല്ലാനെത്തിയവരെ; പ്രതിരോധിച്ചപ്പോള്‍ ആള്‍ക്കൂട്ടം തിരിഞ്ഞോടി' -വിശദീകരണവുമായി പിതാവ്

കൊല്ലപ്പെടുമെന്ന് ഉറപ്പായതോടെ ബലി കര്‍മ്മത്തിനായി കൊണ്ടുവന്ന ഉപകരണങ്ങള്‍ എടുത്ത് അസ്‌ലം തിരിച്ചടിച്ചു. അസ്‌ലമിന്റെ പ്രതിരോധത്തിനിടെ ആള്‍ക്കൂട്ട അക്രമികളില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതില്‍ രണ്ട് പേര്‍ സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

അസ്‌ലം കൊന്നത് കൊല്ലാനെത്തിയവരെ;  പ്രതിരോധിച്ചപ്പോള്‍ ആള്‍ക്കൂട്ടം തിരിഞ്ഞോടി    -വിശദീകരണവുമായി പിതാവ്
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി അറസ്റ്റിലായ അസ്‌ലമിന്റെ പിതാവ്. അസ് ലം കൊലപ്പെടുത്തിയത് തല്ലിക്കൊല്ലാന്‍ എത്തിയവരേയാണെന്ന് അസ്‌ലമിന്റെ പിതാവ് പറഞ്ഞു. യുവാക്കള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടേയാണ് വിശദീകരണവുമായി പിതാവ് രംഗത്തെത്തിയത്.

മധ്യപ്രദേശിലെ അശോക് നഗറിലെ മംഗാവലി നിവാസിയാണ് 23 കാരനായ അസ്‌ലം. ബലി പെരുന്നാളിന്റെ തലേദിവസം ഈദ് ആഘോഷത്തിന്റെ ഭാഗമായാണ് അസ്‌ലം അമ്മായിയുടെ വീട്ടിലെത്തിയതെന്ന് പിതാവ് പറഞ്ഞു. ബലി കര്‍മം നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പുമായാണ് അസ്‌ലം എത്തിയത്. വീട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് സഹോദരിമാര്‍ക്കൊപ്പം അസ്‌ലം രാജ്ഘട്ട് ഡാം സന്ദര്‍ശിക്കാന്‍ പോയിരുന്നു. ഇതിനിടെ അവിടെയെത്തിയ യുവാക്കള്‍ അസ്‌ലമിനേയും സഹോദരിമാരെയും പരിഹസിച്ചതായും സഹോദരിമാര്‍ക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തിയതായും പിതാവ് പറഞ്ഞു. സംഭവം എതിര്‍ത്തതോടെ യുവാക്കളുമായി തര്‍ക്കമുണ്ടായി.

കൂടുതല്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ അസ്‌ലം സഹോദരിമാരേയും അമ്മായിയേയും കൂട്ടി വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇവരെ പിന്തുടര്‍ന്നെത്തിയ യുവാക്കള്‍ അസ് ലമിനെ വീട്ടിലെത്തി അക്രമിക്കാന്‍ ശ്രമിച്ചു. അമ്മായിയുടെ വീട്ടിലെത്തിയ യുവാക്കള്‍ കുടുംബത്തെയും അധിക്ഷേപിച്ചതായി പിതാവ് പറയുന്നു. ക്രിമിനല്‍ കേസ് പ്രതികളായ യുവാക്കള്‍ സാമൂഹിക വിരുദ്ധരാണെന്നും അവിടെ നിന്നും രക്ഷപ്പെടാനും അമ്മായി അസ്‌ലമിനോട് ആവശ്യപ്പെട്ടു.

അസ്‌ലം ഉടന്‍ ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഓട്ടോയില്‍ പോകുന്നതിനിടെ അയല്‍ ഗ്രാമത്തില്‍ വച്ച് ബൈക്കുകളില്‍ എത്തിയ അക്രമികള്‍ അസ്‌ലമിനെ വീണ്ടും തടയുകയായിരുന്നു. തന്നെ വെറുതെ വിടണമെന്ന് അസ്‌ലം അപേക്ഷിച്ചെങ്കിലും യുവാക്കള്‍ തല്ലിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. താന്‍ കൊല്ലപ്പെടുമെന്ന് ഉറപ്പായതോടെ ബലി കര്‍മ്മത്തിനായി കൊണ്ടുവന്ന ഉപകരണങ്ങള്‍ എടുത്ത് അസ്‌ലം തിരിച്ചടിച്ചു. അസ്‌ലമിന്റെ പ്രതിരോധത്തിനിടെ ആള്‍ക്കൂട്ട അക്രമികളില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതില്‍ രണ്ട് പേര്‍ സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

തടിച്ചുകൂടിയ ആള്‍ക്കൂട്ടം അസ്‌ലമിനെ തല്ലിക്കൊല്ലാന്‍ ശ്രമിച്ചെങ്കിലും അസ്‌ലം തിരിച്ചടിക്കുകയായിരുന്നു. ഇതോടെ അക്രമികള്‍ തിരിഞ്ഞോടി. തുടര്‍ന്ന് പോലിസിന്റെ സഹായം തേടുകയായിരുന്നു. പോലിസെത്തി അസ്‌ലമിനെ അറസ്റ്റ് ചെയ്തു. അസ്‌ലമിനെതിരേ കള്ളക്കേസ് ചാര്‍ത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സ്വയം രക്ഷക്കാണ് അസ്‌ലം തിരിച്ചടിച്ചതെന്നും അസ്‌ലമിന്റെ പിതാവ് പറയുന്നു.

Next Story

RELATED STORIES

Share it