- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊരുതുന്ന ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യമായി എസ് ഡിപി ഐ സംഗമങ്ങള്‍
തിരുവനന്തപുരം: സയണിസ്റ്റ് ക്രൂരതയ്ക്കെതിരേ പിറന്ന നാടിന്റെ മോചനത്തിനു വേണ്ടി പൊരുതുന്ന ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ് ഡിപി ഐ സംസ്ഥാന വ്യാപകമായി സംഗമങ്ങള്‍ നടത്തി. 14 ജില്ലകളിലെ 15 കേന്ദ്രങ്ങളിലാണ് ഒരേസമയം ഐക്യദാര്‍ഢ്യ സംഗമങ്ങളും റാലിയും സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് ഓരോ കേന്ദ്രത്തിലും പരിപാടിക്കെത്തിയത്. ഇസ്രേയേലെന്ന കിരാതരാഷ്ട്രത്തിന്റെ ക്രൂരതയ്ക്കെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കി. എറണാകുളം ജില്ലാ കമ്മിറ്റി പെരുമ്പാവൂരില്‍ സംഘടിപ്പിക്കുന്ന സംഗമം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച സംഗമം എസ്ഡിപിഐ ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ നീതി നിഷേധം നേരിടുന്ന ജനത ഫലസ്തീനികള്‍ ആണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍ പറഞ്ഞു. ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന മനുഷ്യക്കുരുതികള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും കയ്യും കണക്കുമില്ല. ആ രാജ്യം ഉണ്ടായ അന്നുമുതല്‍ തുടങ്ങിയതാണിത്. ഫലസ്തീനികളുടെ ദുരിതങ്ങള്‍ക്കറുതി വരുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ സംവിധാനങ്ങളുണ്ടാക്കണം. ഫലസ്തീനികളെ അക്രമികളാക്കുന്ന മാധ്യമ ഇരട്ടത്താപ്പും നാം തിരിച്ചറിയേണ്ടതുണ്ട്. ചരിത്ര ബോധമില്ലാത്തവര്‍ക്കേ ഫലസ്തീനികളെ തീവ്രവാദികള്‍ എന്നു വിളിക്കാനാവൂ. ദീര്‍ഘകാലം ഫലസ്തീനെ പിന്തുണച്ചിരുന്ന നമ്മുടെ രാജ്യം ഇപ്പോള്‍ അക്രമകാരികളായ ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനെതിരെ നാം ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അധ്യക്ഷത വഹിച്ചു. ഐക്യദാര്‍ഢ്യ സംഗമത്തിന് മുന്നോടിയായി സ്ത്രീകള്‍ ഉള്‍പ്പെടെ അണിനിരന്ന റാലി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വൈസ് പ്രസിഡന്റുമാരായ സൈതലവിഹാജി, എ ബീരാന്‍കുട്ടി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുസ്തഫ പാങ്ങാടന്‍, മുര്‍ഷിദ് ഷമീം സെക്രട്ടറിമാരായ അഡ്വ. കെ സി നസീര്‍, പി ഷെരീഖാന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ കെ അബ്ദുല്‍ മജീദ്, ഹമീദ് പരപ്പനങ്ങാടി, നജീബ് തിരൂര്‍, ജൂബൈര്‍ കല്ലന് സംബന്ധിച്ചു.
പാലക്കാട് മേലെ പട്ടാമ്പിയില്‍ ഐക്യദാര്‍ഢ്യ ബഹുജന റാലിയും സംഗമവും സംസ്ഥാന സമിതിയംഗം ഡോ. സി എച്ച് അഷ്റഫ് ഉദ്ഘാടനം ചെയ്തു. എസ് ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. വിമണ്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സമിതിയംഗം ബാബിയ ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, ജില്ലാ ഖജാഞ്ചി കെ ടി അലി, ജില്ലാ സെക്രട്ടറിമാരായ വാസു വല്ലപ്പുഴ, അബൂബക്കര്‍ ചെറുകോട്, പട്ടാമ്പി മണ്ഡലം പ്രസിഡണ്ട് എം സൈതലവി സംസാരിച്ചു.
കണ്ണൂരില്‍ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സാദിഖ് ഉളിയില്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ്), ഡോ. സുരേന്ദ്രനാഥ് (സോഷ്യല്‍ ഫോര്‍ ഡമോക്രസി, ജില്ലാ ചെയര്മാന്),സുനില്‍ മക്തബ് (മാധ്യമ പ്രവര്ത്തകന്), സമീറാ ഫിറോസ്(വിമന്‍ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്) ജില്ലാ സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവി സംസാരിച്ചു. ജില്ലാ ഭാരവാഹികളായ എ ഫൈസല്‍, മുസ്തഫ നാറാത്ത്, സൂഫീറാ അലി അക്ബര്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പി സി ഷഫീഖ് നേതൃത്വം നല്കി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് കോഴിക്കോടും ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ കോട്ടയത്തും സംസ്ഥാന ഖജാഞ്ചി അഡ്വ. എ കെ സലാഹുദ്ദീന് കൊല്ലത്തും ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ പി ആര് സിയാദ്(തൊടുപുഴ) ഇടുക്കിയിലും കെ കെ അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരും ജോണ്സണ് കണ്ടച്ചിറ പത്തനംതിട്ടയിലും കൃഷ്ണന് എരഞ്ഞിക്കല്‍(ചാവക്കാട്) തൃശൂരും പി ജമീല(കല്‍പ്പറ്റ) വയനാട്ടിലും സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗങ്ങളായ വി എം ഫൈസല്‍ ആലപ്പുഴയിലും ഡോ. സിഎച്ച് അഷ്റഫ് പട്ടാമ്പിയിലും എം ഫാറൂഖ് പുതുനഗരി(പാലക്കാട്)യിലും മഞ്ജുഷ മാവിലാടം കാസര്‍കോട്ടും ജോര്‍ജ് മുണ്ടക്കയം തിരുവനന്തപുരത്തും ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു.
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT