Sub Lead

സംഘപരിവാരം ഒറ്റപ്പെട്ടു; തലശ്ശേരിയിലെ വിദ്വേഷ പ്രകടനം പരിശോധിക്കുമെന്ന് യുവമോര്‍ച്ച

സംഘപരിവാരം ഒറ്റപ്പെട്ടു; തലശ്ശേരിയിലെ വിദ്വേഷ പ്രകടനം പരിശോധിക്കുമെന്ന് യുവമോര്‍ച്ച
X

കണ്ണൂര്‍: മുസ് ലിം പള്ളികള്‍ തകര്‍ക്കുമെന്ന വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തലശ്ശേരിയില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ സംഘപരിവാരം ഒറ്റപ്പെട്ടു. ആര്‍എസ്എസിന്റെ കലാപ ആസൂത്രണമാണ് വിദ്വേഷ മുദ്രാവാക്യങ്ങളിലൂടെ തെളിഞ്ഞതെന്ന് ആരോപണം ഉയര്‍ന്നതോടെ സംഘപരിവാരം ഒറ്റപ്പെട്ട അവസ്ഥയിലാണ്. എസ്ഡിപിഐ, മുസ് ലിംലീഗ്, ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, സോളിഡാരിറ്റി തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ തലശ്ശേരിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.


വര്‍ഗീയ മുദ്രാവാക്യം ഉയര്‍ത്തി പ്രകടനം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. 'അഞ്ചു നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഒന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല... ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്'' എന്നീ മുദ്രാവാക്യങ്ങളാണ് സംഘപരിവാരം ഉയര്‍ത്തിയത്. വിഷയത്തില്‍ ആര്‍എസ്എസ് ഒറ്റപ്പെട്ടതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് യുവമോര്‍ച്ച.


ജയകൃഷ്ണന്‍ ബലിദാന്‍ ദിനത്തടോനുബന്ധിച്ച് തലശ്ശേരിയില്‍ നടന്ന യുവമോര്‍ച്ചാ ജില്ലാ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതായുള്ള ആരോപണം ശ്രദ്ധയില്‍പെട്ടു എന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കല്‍ അത് തികച്ചും അപലപനീയമാണെന്നും യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേരത്തെ എഴുതി തയ്യാറാക്കിയ മുദ്രാവാക്യമാണ് ഇതിനൊപ്പം ചേര്‍ത്തിരിക്കുന്നത്. ഈ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിനിടെ വിളിക്കാന്‍ നിര്‍ദേശിച്ചിരുന്നതും വിളിച്ചതും. അതിനിടെ വിവാദത്തിനിടയാക്കിയ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണം യുവമോര്‍ച്ച പരിശോധിക്കും. വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സംഘപരിവാര്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത പ്രകടനത്തിലുടനീളം വര്‍ഗീയ മുദ്രാവാക്യം ഉയര്‍ത്തിയിട്ടും തിരുത്താന്‍ തയ്യാറാവാത്ത യുവമോര്‍ച്ച പ്രതിഷേധം ശക്തമായതോടെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത റാലിയില്‍ ഏതോ ഒരാള്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇന്ന് തലശ്ശേരിയില്‍ എസ്ഡിപിഐ, ഡിവൈഎഫ്‌ഐ, മുസ് ലിംലീഗ്, യൂത്ത് കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍്ട്ടി തുടങ്ങിയ സംഘടനകള്‍ മുസ് ലിം പ്രീണനം ലക്ഷ്യം വച്ച് പ്രകടനം നടത്തിയെന്നും യുവമോര്‍ച്ച വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാര്‍ സംഘടനകള്‍ തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തിനെതിരേ അന്ന് തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെ വിവിധ സംഘടനകള്‍ തലശ്ശേരി ടൗണില്‍ പ്രകടനം നടത്തി. സംസ്ഥാനത്ത് വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ആസൂത്രിതമായാണ് സംഘപരിവാര്‍ വംശീയ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. എസ്ഡിപിഐ, മുസ് ലിംലീഗ്, ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ആര്‍എസ്എസ്സിന്റെ കൊലവിളിക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് പേരാണ് വിവിധ പ്രകടനങ്ങളില്‍ അണിനിരന്നത്.

വര്‍ഗീയ കലാപമുണ്ടാക്കാനാണ് ശ്രമമെങ്കില്‍ ആര്‍എസ്എസ്സിനെ തെരുവില്‍ നേരിടുമെന്ന് എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി. എസ്ഡിപിഐ സംഘടിപ്പിച്ച പ്രകടനത്തിന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരുന്നു.

Next Story

RELATED STORIES

Share it