Sub Lead

എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു

എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
X

നാറാത്ത് (കണ്ണൂര്‍): ബിജെപി ഓഫിസ് പരിസരത്തുനിന്ന് ബോംബ് പിടിച്ച സംഭവത്തില്‍ പോലിസ് കാണിച്ച നിസ്സംഗതയില്‍ പ്രതിഷേധിച്ചതിനു പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. 2017 മാര്‍ച്ച് 15ന് നാറാത്ത് പാമ്പുരുത്തി റോഡിനു സമീപത്തെ ബിജെപി ഓഫിസിനടുത്തുള്ള കാട്ടില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്.

എന്നാല്‍ പോലിസ് നിസ്സാരവല്‍ക്കരിക്കുകയും നടപടികള്‍ സ്വീകരിക്കാത്തതിലും നാറാത്ത് ബസാറില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിന്നു നേതൃത്വം നല്‍കിയ എസ്ഡിപിഐ പ്രവര്‍ത്തകരായ നൗഷാദ് പുന്നക്കല്‍, മുസ്തഫ നാറാത്ത്, റൗഫ് നാറാത്ത്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ മയ്യില്‍ പോലിസ് ചുമത്തിയ കേസിലാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി എല്ലാവരെയും വെറുതെ വിട്ടത്.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു വേണ്ടി അഡ്വ. സാബു ഹാജരായി.

Next Story

RELATED STORIES

Share it