Sub Lead

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്ന നിലപാടിന്റെ വിജയം; എസ്ഡിപിഐ

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി വോട്ട് വിഭജിക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്ന നിലപാടിന്റെ വിജയം; എസ്ഡിപിഐ
X

കൊച്ചി: വിഭജന രാഷ്ട്രീയത്തിനെതിരെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാനുള്ള എസ്ഡിപിഐയുടെ നിലപാടിനുള്ള അംഗീകാരമാണ്് പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി വോട്ട് വിഭജിക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. മുനമ്പം വഖ്ഫ്് ഭൂമി പ്രശ്‌നം വരെ ചര്‍ച്ച ചെയ്ത് െ്രെകസ്തവ വിഭാഗങ്ങളിലടക്കം ഭിതി ജനിപ്പിച്ച് കേരളത്തില്‍ വേരൂന്നാനുള്ള ബിജെപിയുടെ കുതന്ത്രത്തെ പരാജയപ്പെടുത്തുന്നതില്‍ പാലക്കാട്ടെ വോട്ടര്‍മാര്‍ വിജയിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അവിടെ മത്സരം നടക്കുന്നത് യുഡിഎഫും ബിജെപിയും തമ്മിലാണെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. പാലക്കാട് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കൃത്യമായ രാഷ്ട്രീയ പക്വതയോടെ വോട്ടു രേഖപ്പെടുത്തി എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, പി പി റഫീഖ്, റോയ് അറക്കല്‍, പി കെ ഉസ്മാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, എം എം താഹിര്‍, മഞ്ജുഷ മാവിലാടം, ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it