Sub Lead

പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?; റാലിയും പ്രതിഷേധ സംഗമവും 16 ന്

പാലക്കാട് ജില്ലയില്‍ എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?; റാലിയും പ്രതിഷേധ സംഗമവും 16 ന്
X

പാലക്കാട്‌: പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്ത് കൊണ്ട് എന്ന പ്രമേയത്തില്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മറ്റി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെ ജില്ലയില്‍ സംഘടിപ്പിച്ച കാംപയിനിന്റെ സമാപനം കുറിച്ച് കൊണ്ട് ആയിരങ്ങൾ പങ്കെടുക്കുന്ന റാലിയും പ്രതിഷേധ സംഗമവും ഡിസംബർ 16 ന് വെള്ളിയാഴ്ച വൈകുന്നേരം 4 ന് പാലക്കാട് വെച്ച് നടക്കും.

വൈകുന്നേരം നാലിന് സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് പാലക്കാട് പോലീസിൻ്റെ വിവേചനപരമായ നടപടികളിൽ വേട്ടയാടലിനിരകളാക്കപ്പെട്ടവരുടെ കുടംബങ്ങളടക്കം ആയിരങ്ങൾ അണിനിരക്കുന്ന റാലിയിലും സംഗമത്തിലും ശക്തമായ പ്രതിക്ഷേധമുയരും. തുടർന്ന് മഞ്ഞക്കുളം പള്ളി പരിസരത്ത് പ്രതിഷേധ സമ്മേളനവും നടക്കും.

സമ്മേളനം സംസ്ഥാന പ്രസിഡണ്ട് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജന.സെക്രട്ടറി റോയ് അറക്കൽ, സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിക്കും. ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷതയും, ജില്ലാ ജന.സെക്രട്ടറി അലവി കെ ടി സ്വാഗതവും പറയുന്ന വേദിയിൽ പാലക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജബ്ബാർ നന്ദിയും പറയും.

Next Story

RELATED STORIES

Share it