- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപം: സത്യഭാമയ്‌ക്കെതിരേ പട്ടിക ജാതി/വര്‍ഗ പീഢന നിരോധന നിയമപ്രകാരം കേസെടുക്കണം: ജോണ്‍സണ്‍ കണ്ടച്ചിറ
BY BSR21 March 2024 9:21 AM GMT
X
BSR21 March 2024 9:21 AM GMT
തിരുവനന്തപുരം: നര്‍ത്തകനും നൃത്താധ്യാപകനും അന്തരിച്ച കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയ്‌ക്കെതിരേ പട്ടിക ജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. നവോത്ഥാന വായ്ത്താരി പാടുന്ന കേരളീയ സമൂഹത്തില്‍ പ്രത്യേകിച്ച് സാംസ്‌കാരിക മണ്ഡലത്തില്‍ പോലും അന്തര്‍ലീനമായിരിക്കുന്ന ജാതിവെറിയുടെ പ്രകടനമാണ് സത്യഭാമയിലൂടെ പുറത്തുവന്നിരിക്കുന്നത്. ശരീരത്തിന്റെ നിറവും ജന്മം കൊണ്ട ജാതിയും അധിക്ഷേപത്തിന് നിദാനമാവുന്ന വര്‍ണ വ്യവസ്ഥയുടെ പ്രേതം ഇപ്പോഴും സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. നടന കലയില്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന്റെ ഉയര്‍ന്ന യോഗ്യത അറിയാതെയല്ല സത്യഭാമ എന്തോ ഒന്നു പഠിച്ചു എന്ന് അവഹേളിച്ചത്. മോഹിനിയാട്ടം ഉള്‍പ്പെടെയുള്ള കലാപ്രകടനങ്ങള്‍ ചിലര്‍ക്കു മാത്രം അര്‍ഹതപ്പെട്ടതാണെന്ന ഓര്‍മപ്പെടുത്തലാണ് സത്യഭാമ നടത്തിയിരിക്കുന്നത്. ഈ വംശീയ ചിന്തയ്‌ക്കെതിരായ നിയമ നടപടി വൈകുന്നത് വംശവെറിയെ പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണ്. ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരായ വംശവെറി ഇത് ആദ്യമായല്ല. സംസ്ഥാനത്തെ ഒരു മന്ത്രിക്കു പോലും പൊതുവേദിയില്‍ അയിത്തം നേരിടേണ്ടി വന്നകാര്യം നാം വിസ്മരിക്കരുത്. സത്യഭാമയ്‌ക്കെതിരേ സത്വര നിയമ നടപടിയിലൂടെ സമൂഹത്തില്‍ നടമാടുന്ന വര്‍ണവെറിയ്ക്കും വംശീയതയ്ക്കും കടിഞ്ഞാണിടാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMT