Sub Lead

എസ്ഡിപിഐ ഉഡുപ്പി ജില്ലാ പ്രസിഡന്റിന്റെ ഹോട്ടല്‍ കെട്ടിടം അധികൃതര്‍ പൊളിച്ചു; രാഷ്ട്രീയ പകപോക്കലാണെന്ന് നസീര്‍ അഹമ്മദ്

എസ്ഡിപിഐ ഉഡുപ്പി ജില്ലാ പ്രസിഡന്റിന്റെ ഹോട്ടല്‍ കെട്ടിടം അധികൃതര്‍ പൊളിച്ചു; രാഷ്ട്രീയ പകപോക്കലാണെന്ന് നസീര്‍ അഹമ്മദ്
X

മംഗളൂരു: കനത്ത പോലിസ് സന്നാഹത്തിന്റെ അകമ്പടിയോടെ ഉഡുപ്പിയില്‍ എസ്ഡിപിഐ നേതാവിന്റെ ഹോട്ടല്‍ കെട്ടിടം മുന്‍സിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കി. അനധികൃത നിര്‍മാണമെന്നാരോപിച്ചാണ് ഉഡുപി സിറ്റി മുന്‍സിപല്‍ കൗന്‍സില്‍ (സിഎംസി) ഉദ്യോഗസ്ഥര്‍ ശനിയാഴ്ച രാവിലെ എസ്ഡിപിഐ ഉഡുപ്പി ജില്ലാ പ്രസിഡന്റ് നസീര്‍ അഹമ്മദിന്റെയും സഹോദരന്‍ ബഷീര്‍ അഹമ്മദിന്റേയും ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പൊളിച്ചത്. കോടതിയില്‍ കേസ് നിലനില നില്‍ക്കുന്നതിനിടേയാണ് നഗരത്തിലെ മസ്ജിദ് റോഡിലെ സാറ ഫാമിലി റെസ്‌റ്റോറന്റ് അധികൃതര്‍ തിരക്കിട്ട് പൊളിച്ച് നീക്കിയത്.

2018 ല്‍ പൊളിച്ചുമാറ്റാന്‍ സിഎംസി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതിനെതിരേ ഹോട്ടല്‍ ഉടമകള്‍ കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തിരുന്നു. എന്നാല്‍, സ്റ്റേ ഉത്തരവ് അടുത്തിടെ ഒഴിവായെന്ന് സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സിഎംസി അധികൃതര്‍ പൊളിക്കലുമായി മുന്നോട്ടുപോയത്.

സിഎംസിയുടെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ബശീര്‍ അഹ്മദ് പറഞ്ഞു. എസ്ഡിപിഐ ഭാരവാഹിയായതിനാലും അടുത്തിടെ ഹിജാബ് വിഷയത്തെ പിന്തുണച്ചതിനാലും കെട്ടിടം പൊളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വസ്തുവിന്റെ ഒരു ഭാഗത്തിന് ഡോര്‍ നമ്പര്‍ ഉണ്ടായിരുന്നിട്ടും കെട്ടിട പ്ലാന്‍ അംഗീകാരത്തിനായി സിഎംസിക്ക് നല്‍കിയ അപേക്ഷ തീര്‍പ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍സിപല്‍ കമീഷനര്‍, ഉഡുപി തഹസില്‍ദാര്‍, ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് കുമാര്‍, മറ്റ് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ഓപറേഷന്‍. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിരവധി പോലിസുകാരെ വിന്യസിച്ചു.

Next Story

RELATED STORIES

Share it