Sub Lead

ലീഗിലെ വിഭാഗീയത: 'വേരുകളിലേക്ക് ശ്രദ്ധിക്കൂ'വെന്ന് പോസ്റ്റ്; വിവാദമായതിന് പിന്നാലെ പോസ്റ്റ് മുക്കി നജീബ് കാന്തപുരം

ചില നേതാക്കള്‍ സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിക്കുന്നവെന്ന് ആരോപിച്ച് കെ എം ഷാജി നടത്തിയ പ്രസംഗത്തിനെതിരേ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് നടത്തിയ വിമര്‍ശനങ്ങളോടുള്ള പ്രതികരണമായിട്ടായിരുന്നു നജീബിന്റെ പോസ്റ്റ്.

ലീഗിലെ വിഭാഗീയത: വേരുകളിലേക്ക് ശ്രദ്ധിക്കൂവെന്ന് പോസ്റ്റ്; വിവാദമായതിന് പിന്നാലെ പോസ്റ്റ് മുക്കി നജീബ് കാന്തപുരം
X

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാക്കള്‍ക്കിടയിലെ വിഭാഗീയത തുറന്ന് കാട്ടുന്ന ഫേസ്‌സ്ബുക്ക് പോസ്റ്റുമായി നജീബ് കാന്തപുരം എംഎല്‍എ. എന്നാല്‍ പ്രവര്‍ത്തകരുടെ രൂക്ഷ പ്രതികരണങ്ങളെ തുടര്‍ന്ന് മിനിറ്റുകള്‍ക്കകം എംഎല്‍എയ്ക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു.

ചില നേതാക്കള്‍ സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിക്കുന്നവെന്ന് ആരോപിച്ച് കെ എം ഷാജി നടത്തിയ പ്രസംഗത്തിനെതിരേ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് നടത്തിയ വിമര്‍ശനങ്ങളോടുള്ള പ്രതികരണമായിട്ടായിരുന്നു നജീബിന്റെ പോസ്റ്റ്.

കൊമ്പുകളെ വിടൂ, വേരുകള്‍ക്ക് ബലം നല്‍കുന്നതിലാണ് ശ്രദ്ധവേണ്ടതെന്നാണ് നജീബ് കാന്തപുരം പറയുന്നത്. മുസ്‌ലിം ലീഗ് ഒരു വലിയ വടവൃക്ഷമാണ്. അതിന്റെ കൊമ്പില്‍ കയറി വല്ലാതെ കസര്‍ത്ത് കളിച്ചാല്‍ ചിലപ്പോള്‍ കൊമ്പൊടിയും. മറ്റു ചിലപ്പോള്‍ തെന്നിവീഴും. രണ്ടായാലും വീഴുന്നവര്‍ക്ക് മാത്രമാണ് പരിക്ക്. ഈ വടവൃക്ഷത്തിന് ഒരു പരിക്കും ഏല്‍ക്കില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു.

ഇതിന് പ്രതികരണമായിട്ട് നജീബ് കാന്തപുരം ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. 'വന്‍മരങ്ങളെ പോലും കടപുഴക്കുന്ന കൊടുങ്കാറ്റുകള്‍ക്കിടയില്‍ അകന്നു നില്‍ക്കുന്ന മരങ്ങളുടെ വേരുകള്‍ പോലും മണ്ണിനടിയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കാന്‍ വെമ്പുകയാണ്. കൊമ്പുകളിലല്ല. വേരുകള്‍ക്ക് ബലം നല്‍കുന്നതിലാണ് ശ്രദ്ധ വേണ്ടത്. കൊമ്പുകളെ വിടൂ. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ വേരുകളിലേക്ക് ശ്രദ്ധചെലുത്തൂ... കിളികള്‍ പറന്നുപോകും.മരം ബാക്കിയാവും. മരം ബാക്കിയാവുക തന്നെ വേണം' നജീബ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it