Sub Lead

നടിയുടെ ലൈംഗികാരോപണം; കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍ രാജിവച്ചു

നടിയുടെ ലൈംഗികാരോപണം; കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍ രാജിവച്ചു
X

തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന യുവ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാജിവച്ചു. കെപിസിസി നിയമസഹായ സെല്‍ ചെയര്‍മാനും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ അഡ്വ. വി എസ് ചന്ദ്രശേഖരനാണ് തല്‍സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുന്നതായാണ് അദ്ദേഹം അറിയിച്ചത്. നടി മീനു മുനീറാണ് ചന്ദ്രശേഖരനെതിരേ ആരോപണം ഉന്നയിച്ചത്. ബോള്‍ഗാട്ടിയില്‍ ലൊക്കേഷന്‍ കാണാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി ദുബയില്‍ നിന്നുള്ള ഒരാളെന്നു പറഞ്ഞ് മുറിയിലെത്തിച്ചെന്നാണ് നടിയുടെ ആരോപണം. 2009ല്‍ 'ശുദ്ധരില്‍ ശുദ്ധന്‍' എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് സംഭവമെന്നായിരുന്നു ആരോപണം. നടന്‍മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു.

Next Story

RELATED STORIES

Share it