Sub Lead

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു

ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലും അംഗമായിരുന്ന എസ് എം കൃഷ്ണ 2017ല്‍ ബിജെപിയില്‍ ചേര്‍ന്നു

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു
X

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. പുലര്‍ച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. 2009 മുതല്‍ 2012 വരെ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു.

1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയും 2004 മുതല്‍ 2008 വരെ മഹാരാഷ്ട്രയുടെ ഗവര്‍ണറുമായിരുന്നു. 1989 ഡിസംബര്‍ മുതല്‍ 1993 ജനുവരി വരെ കര്‍ണാടക വിധാന്‍ സഭയുടെ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ല്‍ ബിജെപിയില്‍ ചേര്‍ന്ന എസ് എം കൃഷ്ണക്ക് 2023ല്‍ പത്മ പുരസ്‌കാരവും ലഭിച്ചു.

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് എസ് എം കൃഷ്ണ രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. നേതൃത്വവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2017ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2023 ജനുവരി ഏഴിനു സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു.

Next Story

RELATED STORIES

Share it