- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പുരുഷ ബീജം കടത്തുന്നുവെന്ന്'; ഫലസ്തീന് പോരാളികളുടെ ഭാര്യമാര്‍ക്ക് ഇസ്രായേല്‍ ജയിലുകളില്‍ സന്ദര്‍ശന വിലക്ക്
2012നു ശേഷം ഇത്തരത്തില്‍ 'പുരുഷ ബീജം' കടത്തി 70 സ്ത്രീകളെങ്കിലും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നു ഇസ്രായേല്‍ പറയുന്നു.

മധ്യ ഇസ്രായേലിലെ തിറ എന്ന നഗരത്തിലുള്ള സനാ സല്‍മ എന്ന അറബ് യുവതി കൊവിഡ് മഹാമാരിയുടെ തുടക്കകാലത്താണ് കുഞ്ഞിനു ജന്മം നല്‍കിയത്. ഭീകരവാദക്കുറ്റം ചുമത്തി ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് ഇസ്രയേല്‍ ജയിലിലടയ്ക്കപ്പെട്ട വാലിദ് ദഖയാണ് സനയുടെ ഭര്‍ത്താവ്. സനാ സല്‍മയുടെ പ്രസവ വാര്‍ത്ത വന്‍ പ്രാധാന്യം നേടിയതോടെയാണ് 'പുരുഷ ബീജം' കടത്തുന്നത് തടയാന്‍ ഭാര്യമാര്‍ക്ക് സന്ദര്‍ശന വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പോപുലര്‍ ഫ്രണ്ട് ഓഫ് ലിബറേഷന്‍ ഓഫ് ഫലസ്തീന് എന്ന സംഘടനയില്‍ അംഗമായ വാലിദ് ദഖയെ, ഇസ്രായേലി സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് 1986ലാണ് ജയിലിലടച്ചത്. തടവിലടയ്ക്കപ്പെട്ട 13 വര്‍ഷത്തിന് ശേഷമാണ് വാലിദ് ദഖ ജയിലില്‍ സന്ദര്‍ശകയായ സനാ സല്‍മയെ കണ്ടത്. ഫലസ്തീനി തടവുകാരുടെ ജീവിതം റിപോര്‍ട്ട് ചെയ്യാനെത്തിയതായിരുന്ന മാധ്യമപ്രവര്‍ത്തകയായ സനാ സല്‍മ വാലിദ് ദഖയുമായി പ്രണയത്തിലായി. തുടര്‍ന്ന് 1999ല്‍ പ്രത്യേക അനുമതിയോടെ 1999ല്‍ ജയിലിലുള്ള വാലിദ് ദഖയും പുറത്തുള്ള സനയും തമ്മില്‍ വിവാഹിതരായി. ഒന്നിച്ചുള്ള ദാമ്പത്യം ഇരുവരുടെയും വിദൂര സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു. എങ്കിലും ഒരു കുഞ്ഞ് വേണമെന്ന സനയുടെയും വാലിദ് ദഖയുടെയും മോഹവും നിശ്ചയദാര്‍ഢ്യവുമാണ് മാസങ്ങള്‍ക്കു മുമ്പ് യാഥാര്‍ത്ഥ്യമായത്. അതും തങ്ങളെ വെട്ടിച്ച് ഒരു ഈച്ചപോലും പറക്കില്ലെന്ന് അഹങ്കരിക്കുന്ന ഇസ്രയേലി ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് പുരുഷ ബീജം കടത്തിയതെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.
പതിവ് സന്ദര്‍ശനങ്ങളിലൊന്നില്‍ തന്റെ കുഞ്ഞിന്റെ മാതാവാകാന്‍ തയ്യാറാണോ എന്ന് ദഖയ ചോദിച്ചപ്പോള്‍ ആശ്ചര്യമാണ് ആദ്യം തോന്നിയതെന്നാണ് സനാ സല്‍മ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, സമ്മതം മൂളാന്‍ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ഒടുവില്‍ പുരുഷബീജം ജയിലിന് പുറത്തേക്ക് കടത്താന്‍ പദ്ധതിയിട്ടു. ഗുളികയ്ക്കുള്ളിലാക്കിയാണ് പുരുഷ ബീജം ഇസ്രയേലി ജയിലിന് പുറത്തെത്തിച്ചത്. സന്ദര്‍ശകരുടെ ഓരോ വസ്തുക്കളും സൂഷ്മമായി പരിശോധിക്കുന്ന ഇസ്രയേലി ജയില്‍ അധികൃതരെ വെട്ടിക്കുക എളുപ്പമായിരുന്നില്ലെന്നും സനാ സല്‍മ പറയുന്നു. നസ്രേത്ത് ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ദഖയുടെ ബീജം സനയ്ക്കുള്ളിലെത്തിച്ചത്. 13 ആഴ്ചകള്‍ക്ക് ശേഷം താന്‍ ഗര്‍ഭിണിയായെന്ന സന്തോഷ വാര്‍ത്ത സനായെ തേടിയെത്തി. ഒമ്പതു മാസങ്ങള്‍ക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് മിലാദ് എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിജയകരമായ പ്രസവത്തിന് ശേഷം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞതോടെയാണ് 'പുരുഷ ബീജം' കടത്ത് ഇസ്രയേല്‍ അറിഞ്ഞത്. ഇതോടെ, തങ്ങളുടെ സുരക്ഷാ പാളിച്ച മറികടക്കാനാണ് ഫലസ്തീവി തടവുകാരുടെ ഭാര്യമാര്‍ക്കു ഇസ്രായേല്‍ ജയിലുകളില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.
Smuggling Sperm; Israel Stop the visit Mothers of Palastene inmates
RELATED STORIES
ഐഎസ്എൽ കിരീടം മോഹൻ ബഗാന്; എക്സ്ട്രാ ടൈമിൽ ബെംഗളൂരു വീണു
12 April 2025 6:17 PM GMTഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ജാവലിൻ ത്രോ താരം ഡിപി...
12 April 2025 4:34 PM GMTബിജെപി നേതാവ് പരാതി നല്കി; മധ്യപ്രദേശില്‍ മദ്റസ പൊളിച്ചു
12 April 2025 4:16 PM GMTഛത്തീസ്ഗഡില്‍ വഖ്ഫ് സ്വത്ത് പരിശോധന തുടങ്ങി; കേന്ദ്രസര്‍ക്കാര്‍ അയച്ച...
12 April 2025 4:03 PM GMTമിന്നൽ; ബിഹാറിൽ മരിച്ചവരുടെ എണ്ണം 80 ആയി
12 April 2025 3:50 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ നിശബ്ദ റാലിക്ക് അനുമതി നിഷേധിച്ചു
12 April 2025 3:16 PM GMT