Sub Lead

സാമൂഹിക അകലം പാലിക്കല്‍: കര്‍ശന നടപടിക്കു ഡിജിപിയുടെ നിര്‍ദേശം

ബസ് സ്‌റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി

സാമൂഹിക അകലം പാലിക്കല്‍: കര്‍ശന നടപടിക്കു ഡിജിപിയുടെ നിര്‍ദേശം
X

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബസ് സ്‌റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പട്രോളിങ് വാഹനങ്ങള്‍ ഇതിനായി മാത്രം ഉപയോഗിക്കും. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും. പട്രോളിങ് വാഹനങ്ങളില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. തിരുവനന്തപുരം സിറ്റിയില്‍ കൊവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലിസ് പരിശോധന കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ നടപ്പാക്കാനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ക്കും പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Social distance: DGP's direction on stringent action



Next Story

RELATED STORIES

Share it