Sub Lead

കേന്ദ്ര ഏജന്‍സികളെ മോദി ദുരുപയോഗം ചെയ്യുന്നെന്ന് വിശ്വസിക്കുന്നില്ല: മമത ബാനര്‍ജി

കേന്ദ്ര അന്വേഷണ ഏജൻസികളുടെ സംസ്ഥാനത്തെ ഇടപെടലുകള്‍ക്കെതിരേ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് സംസാരിക്കവെയാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയായ മമതയുടെ പ്രസ്താവന.

കേന്ദ്ര ഏജന്‍സികളെ മോദി ദുരുപയോഗം ചെയ്യുന്നെന്ന് വിശ്വസിക്കുന്നില്ല: മമത ബാനര്‍ജി
X

കൊൽക്കത്ത: രാഷ്ട്രീയ എതിരാളികൾക്കെതിരേ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതില്‍ പ്രധാനമന്ത്രിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ഒരു വിഭാഗം ബിജെപി നേതാക്കളാണ് കേന്ദ്ര ഏജൻസികളെ തങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മമത കുറ്റപ്പെടുത്തി. കേന്ദ്ര അന്വേഷണ ഏജൻസികളുടെ സംസ്ഥാനത്തെ ഇടപെടലുകള്‍ക്കെതിരേ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് സംസാരിക്കവെയാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയായ മമതയുടെ പ്രസ്താവന.

"എല്ലാ ദിവസവും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ ബിജെപി നേതാക്കൾ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. രാജ്യത്ത് കേന്ദ്ര ഏജൻസികൾ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടത്? ഇതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, പക്ഷേ ചില ബിജെപി നേതാക്കൾ ഇതിന് പിന്നിലുണ്ട്. സിബിഐയേയും ഇഡിയേയും അവരുടെ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്"മമത നിയമസഭയില്‍ പറഞ്ഞു.

"പ്രധാനമന്ത്രിയുടെ ഓഫീസിൽ റിപോർട്ട് ചെയ്യേണ്ടത് ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അധികാര പരിധിയിലാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്", രാഷ്ട്രീയ എതിരാളികൾക്കെതിരേ സിബിഐയും ഇഡിയും അഴിച്ചുവിട്ടതിന് മോദിയെ നേരത്തെ കുറ്റപ്പെടുത്തിയിരുന്ന തൃണമൂൽ കോൺഗ്രസ് മേധാവി നിയമസഭയില്‍ അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it