Sub Lead

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍; മരിച്ച അമ്മയെ കുഴിച്ചിടാന്‍ ശ്രമിച്ചെന്ന് മൊഴി

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍; മരിച്ച അമ്മയെ കുഴിച്ചിടാന്‍ ശ്രമിച്ചെന്ന് മൊഴി
X

കൊച്ചി: എറണാകുളം വെണ്ണലയില്‍ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍. വെണ്ണല സ്വദേശി അല്ലി(72) എന്ന സ്ത്രീയുടെ മൃതദേഹം കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പ്രദീപിനെയാണ് പോലിസ് പിടികൂടിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അല്ലിയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്. അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലാരിവട്ടം പോലിസ് അറിയിച്ചു.

ടയര്‍ കട നടത്തുന്ന പ്രദീപ് മദ്യത്തിന് അടിമയാണെന്നും വീട്ടില്‍ സ്ഥിരം പ്രശ്‌നങ്ങളാണെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസമായി കട അടഞ്ഞുകിടക്കുകയാണ്. സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിനെ തുടര്‍ന്ന് ഭാര്യ ഇയാളില്‍ നിന്നും പിരിഞ്ഞ് നില്‍ക്കുകയാണ്. അക്രമാസക്തനാകാറുള്ളതിനാല്‍ നാട്ടുകാര്‍ ആരും പ്രശ്‌നത്തില്‍ ഇടപ്പെടാറില്ലെന്നും ബഹളം കൂടുമ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയാണ് പതിവെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് അമ്മയുമായി പ്രദീപ് പുറത്തുപോവുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. രാത്രിയില്‍ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നു. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുക്കുന്നതാണ് കണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.

Next Story

RELATED STORIES

Share it