Sub Lead

ഗസ അധിനിവേശം: ഇസ്രായേലിലേക്കുള്ള ആയുധക്കപ്പലുകളെ തടഞ്ഞ് സ്‌പെയിന്‍

ഇസ്രായേലിലേക്ക് സൈനികസാമഗ്രികളുമായി പോവുന്ന കപ്പലുകളെ തുറമുഖം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് മേയില്‍ സ്‌പെയിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഗസ അധിനിവേശം: ഇസ്രായേലിലേക്കുള്ള ആയുധക്കപ്പലുകളെ തടഞ്ഞ് സ്‌പെയിന്‍
X

മാഡ്രിഡ്: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോവുന്നുവെന്ന സംശയത്തില്‍ രണ്ട് യുഎസ് കാര്‍ഗോ കപ്പലുകള്‍ തുറമുഖം ഉപയോഗിക്കുന്നത് തടഞ്ഞ് സ്‌പെയിന്‍. മേര്‍സ്‌ക് കമ്പനിയുടെ രണ്ടു കപ്പലുകള്‍ക്കാണ് പ്രവേശന അനുമതി നിഷേധിച്ചതെന്ന് സ്‌പെയിന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേലിലേക്ക് സൈനികസാമഗ്രികളുമായി പോവുന്ന കപ്പലുകളെ തുറമുഖം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് മേയില്‍ സ്‌പെയിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ, അതിനിടയിലും രഹസ്യമായി 25 കപ്പലുകള്‍ അല്‍ജിസെറാസ് തുറമുഖം ഉപയോഗിച്ചതായി വെളിപ്പെട്ടു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം വക്താവ് അറിയിച്ചത്.

ഇസ്രായേലില്‍ നിന്ന് വെടിയുണ്ടകള്‍ വാങ്ങുന്ന കരാര്‍ കഴിഞ്ഞ ആഴ്ച്ച സ്‌പെയിന്‍ റദ്ദാക്കിയിരുന്നു. കൂടാതെ യാതൊരുവിധ ആയുധങ്ങളും നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. 2025ല്‍ മാഡ്രിഡില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര പ്രതിരോധ, സുരക്ഷാ പ്രദര്‍ശനത്തില്‍ ഇസ്രായേലി കമ്പനികള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it