Sub Lead

കൊവിഡ് നിയന്ത്രണം; സൗദി അറേബ്യയില്‍ കുടുംബ സംഗമങ്ങള്‍ നടത്തിയാല്‍ 10,000 റിയാല്‍ പിഴ

കൊവിഡ് നിയന്ത്രണം; സൗദി അറേബ്യയില്‍ കുടുംബ സംഗമങ്ങള്‍ നടത്തിയാല്‍ 10,000 റിയാല്‍ പിഴ
X

റിയാദ്: കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ നിശ്ചിത ആളുകളിലധികം ഒരുമിച്ച് കൂടുന്ന കുടുംബ സംഗമങ്ങള്‍ നടത്തിയാല്‍ ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള വലിയ കുടുംബ സംഗമങ്ങള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

വീടുകള്‍, റസ്റ്റ് ഹൗസുകള്‍, ഫാമുകള്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം നിയന്ത്രണം ബാധകമാണ്. ഒരു വീട്ടില്‍ താമസിക്കുന്നവരല്ലാത്ത ആളുകള്‍ നിശ്ചിത എണ്ണത്തിനപ്പുറം ഒരുമിച്ച് കൂടുന്നത് ശിക്ഷാര്‍ഹമാണ്. ഇത്തരത്തില്‍ ഒത്തുചേരുന്ന ഓരോരുത്തര്‍ക്കും 500 റിയാല്‍ വീതവും ആളുകളെ ക്ഷണിച്ചയാളിന് 10,000 റിയാലും പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ശിക്ഷയും ഇരട്ടിയാവും. ഇങ്ങനെ പരമാവധി ഒരു ലക്ഷം റിയാല്‍ വഴി പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ക്കായി നിയമ ലംഘകരെ പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. സൗദിയില്‍ ഫാമുകളിലും റസ്റ്റ് ഹൗസുകളിലും മറ്റുമായി കുടുംബ സംഗമങ്ങളും സുഹൃദ് സംഗമങ്ങളും സാധാരണയാണ്. കൊവിഡ് പശ്ചാതലത്തില്‍ രോഗ വ്യാപന തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം സംഗമങ്ങള്‍ക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Next Story

RELATED STORIES

Share it