Sub Lead

അമുല്യ ലിയോനയ്ക്ക് ഗൗരി ലങ്കേഷിന്റെ വിധിയായിരിക്കുമെന്ന് ശ്രീരാമസേന നേതാവ്(വീഡിയോ)

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ച 19കാരിയായ ലിയോന എല്ലാ രാജ്യങ്ങള്‍ക്കും സിന്ദാബാദ് വിളിക്കാനാണ് ഉദ്ദേശിച്ചതെന്ന് ഫേസ്ബുക്കില്‍ നിന്ന് വ്യക്തമാവുന്നുണ്ട്

അമുല്യ ലിയോനയ്ക്ക് ഗൗരി ലങ്കേഷിന്റെ വിധിയായിരിക്കുമെന്ന് ശ്രീരാമസേന നേതാവ്(വീഡിയോ)
X

ബെംഗളൂരു: സിഎഎ വിരുദ്ധ റാലിക്കിടെ 'പാകിസ്താന്‍ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ വിദ്യാര്‍ഥിനി അമുല്യ ലിയോന നൊറോണയ്ക്കു ഗൗരി ലങ്കേഷിന്റെ അതേ വിധിയായിരിക്കുമെന്ന് ശ്രീരാമ സേന നേതാവ് സിദ്ധലിംഗ സ്വാമിയുടെ മുന്നറിയിപ്പ്. റായ്ചൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളഇച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത കശ്മീരി വിദ്യാര്‍ഥികളുടെ നാവുകള്‍ അറുത്തുമാറ്റാന്‍ ഇദ്ദേഹം ഈയിടെ ആഹ്വാനം ചെയ്തിരുന്നു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ സംസാരിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ അതേ വിധിയിയാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ വിമര്‍ശകയായ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ 2017ലാണ് ഹിന്ദുത്വര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. ദിവസങ്ങള്‍ക്കുമുമ്പ്, ഇദ്ദേഹം മറ്റൊരു വിവാദ പ്രസ്താവന നടത്തിയിരുന്നു. 'രാജ്യം ഭിന്നിപ്പിച്ച് രാഷ്ട്രത്തെ കൊള്ളയടിച്ചവനെ രാജ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു, അതിനെ 'മഹാത്മാ' എന്ന് വിളിക്കുന്നുവെന്നായിരുന്നു പരാമര്‍ശം.

മറ്റൊരു ശ്രീരാമ സേനാ നേതാവ് സഞ്ജീവ് മറാഡി, അമുല്യ ലിയോനയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അമൂല്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിനോടുള്ള എന്റെ അഭ്യര്‍ത്ഥന. ജാമ്യത്തില്‍ വിട്ടയച്ചാല്‍. ഞങ്ങള്‍ അവളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തും. ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം ബെല്ലാരിയില്‍ പറഞ്ഞു.


പൗരത്വ ഭേദഗതി നിയമത്തിനെതിരേ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ച 19കാരിയായ ലിയോന എല്ലാ രാജ്യങ്ങള്‍ക്കും സിന്ദാബാദ് വിളിക്കാനാണ് ഉദ്ദേശിച്ചതെന്ന് ഫേസ്ബുക്കില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. ഫെബ്രുവരി 16ന് അമുല്യ ഫേസ്ബുക്കില്‍ കന്നഡയില്‍ എഴുതിയ പോസ്റ്റില്‍, വ്യാഴാഴ്ച നടക്കുന്ന പ്രതിഷേധ റാലിയില്‍ താന്‍ പ്രസംഗിക്കാന്‍ ആഗ്രഹിക്കുന്ന യഥാര്‍ഥ പ്രസംഗം കുറിച്ചിട്ടിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. പാകിസ്താന്‍ ഉള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളെയും പ്രശംസിക്കുകയും സ്വന്തം രാജ്യത്തോടുള്ള സ്‌നേഹത്തെക്കുറിച്ചും മറ്റ് രാജ്യങ്ങളോടുള്ള ബഹുമാനത്തെക്കുറിച്ചുമാണ് അവള്‍ എഴുതിയിരുന്നതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി മുഖ്യ പ്രഭാഷകനായ വേദിയില്‍ വച്ചാണ് അമൂല്യ ലിയോന പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്. തുടര്‍ന്ന് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.




Next Story

RELATED STORIES

Share it