Sub Lead

മെഡിക്കല്‍ കോളജില്‍ കൊവിഡ് ഡോക്ടര്‍ക്ക് രോഗിയായ മുത്തച്ഛനെ കാണുന്നതില്‍ വിലക്കും ഭീഷണിയും; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍

പിജി പഠനം തുടരാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും ആര്‍എംഒയുമാണ് കേസിലെ എതിര്‍ കക്ഷികള്‍

മെഡിക്കല്‍ കോളജില്‍ കൊവിഡ് ഡോക്ടര്‍ക്ക് രോഗിയായ മുത്തച്ഛനെ കാണുന്നതില്‍ വിലക്കും ഭീഷണിയും; അന്വേഷണത്തിന്    മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ഐസിയുവില്‍ കഴിയുന്ന വയോധികനെ കാണാന്‍ അതേ ആശുപത്രിയിലെ കൊവിഡ് ഡ്യൂട്ടി ഡോക്ടറായ ചെറുമകളെ അനുവദിക്കാതിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഡിഎംഇയില്‍ നിന്നും വിശദീകരണം തേടി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) നാലാഴ്ചയ്ക്കകം പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

പൂജപ്പുര സ്വദേശിനി സുനിത സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സുനിതയുടെ മകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി.ജി. വിദ്യാര്‍ത്ഥിനിയും കൊവിഡ് ഡ്യൂട്ടി ഡോക്ടറുമാണ്. ജൂണ്‍ രണ്ടിനാണ് സുനിതയുടെ പിതാവ് തങ്കകുട്ടനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ ഐസിയുവിലേക്ക് മാറ്റി. ഐസിയുവിലായിരിക്കുമ്പോള്‍ പരാതിക്കാരിയുടെ മകള്‍ മുത്തച്ഛന് മരുന്നും ഭക്ഷണവും എത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ 14ന് ഐസിയു വിലെത്തിയ പരാതിക്കാരിയുടെ മകളെ ഡ്യൂട്ടി നേഴ്‌സ് ഐസിയുവില്‍ കയറുന്നതില്‍ നിന്നും വിലക്കി. തുടര്‍ന്ന് നേഴ്‌സ് പരാതിക്കാരിയുടെ മകള്‍ക്കെതിരെ പരാതി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിജി പഠനം തുടരാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും ആര്‍എംഒയുമാണ് കേസിലെ എതിര്‍ കക്ഷികള്‍.

Next Story

RELATED STORIES

Share it