Sub Lead

തെരുവുനായയുടെ ആക്രമണം; സ്‌കൂട്ടര്‍ മറിഞ്ഞ് പ്രവാസി മരണപ്പെട്ടു

തെരുവുനായയുടെ ആക്രമണം; സ്‌കൂട്ടര്‍ മറിഞ്ഞ് പ്രവാസി മരണപ്പെട്ടു
X

കണ്ണൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് പ്രവാസി മരണപ്പെട്ടു. കക്കാട് കുഞ്ഞിപ്പള്ളി കടലാക്കിയില്‍ താമസിക്കുന്ന അത്താഴക്കുന്ന് കുഞ്ഞിപ്പള്ളി റൈസ് മില്ലിനു സമീപത്തെ തോലന്റകത്ത് സലീം(47)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ സുബഹി നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോവുമ്പോള്‍ കുഞ്ഞിപ്പള്ളി കപ്പാലത്തിന്ന് സമീപം തെരുവ് നായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണം. തുടര്‍ന്ന് എകെജി ആശുപത്രിയിലും ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഷാര്‍ജയിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന സലീം സഹോദരീപുത്രന്റെ വിവാഹത്തിനായി നാലു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പരേതരായ പി എ ഹസന്റെയും കുഞ്ഞായിഷയുടെയും മകനാണ്. ഭാര്യ: സൗദ. മക്കള്‍: സഫ(വിദ്യാര്‍ഥിനി, സര്‍ സയ്യിദ് കോളജ്, തളിപ്പറമ്പ്), സഫ് വാന്‍(വിദ്യാര്‍ഥി, പുഴാതി ഹയര്‍സെക്കന്ററി സ്‌കൂള്‍), സജ് വ(വിദ്യാര്‍ഥിനി, കക്കാട് വി പി മഹ് മൂദ് ഹാജി മെമ്മോറിയല്‍ സ്‌കൂള്‍).

Next Story

RELATED STORIES

Share it