- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റൂള്‍ ബുക്കില്‍ ഹിജാബിന് അനുമതി; കോളജ് മാനേജ്‌മെന്റിന്റെ നുണ തുറന്നുകാട്ടി വിദ്യാര്‍ഥിനികള്‍ (വീഡിയോ)
മംഗലാപുരം: ഹിജാബ് വിഷയത്തില്‍ കര്‍ണാടകയിലെ കുന്ദാപൂര്‍ കോളജ് മാനേജ്‌മെന്റിന്റെ കള്ളം പൊളിച്ചടക്കി വിദ്യാര്‍ഥിനികള്‍. കോളജ് യൂനിഫോമില്‍ ഹിജാബിന് അനുമതി നല്‍കുന്നില്ലെന്ന് കോളജ് മാനേജ്‌മെന്റിനെ വാദമാണ് വിദ്യാര്‍ഥികള്‍ പൊളിച്ചടക്കി.
Students at #Kundapura #Udupi expose the lie of #Bhandaskar pvt college.Their rule book clearly shows girls can wear #Hijab if the color matches that of uniform.They allege- buckling under pressure from #Hindutva groups the mangement is banning #Hijabi students #Karnataka pic.twitter.com/hkkVvaHihV
— Imran Khan (@KeypadGuerilla) February 4, 2022
കോളജ് റൂള്‍ ബുക്കില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കോളജ് യൂനിഫോമിന്റെ നിറത്തിലുള്ള സ്‌കാര്‍ഫ് ധരിക്കാന്‍ വിദ്യാര്‍ഥിനികള്‍ അനുമതിയുണ്ടെന്ന് റൂള്‍ ബുക്കില്‍ വ്യക്തമാക്കുന്ന ഭാഗം സമരത്തിലുള്ള വിദ്യാര്‍ഥിനികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാണിച്ചു കൊടുത്തു.
കഴിഞ്ഞ ദിവസമാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുന്ദാപൂര്‍ കോളജിലെ മുസ് ലിം വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ പുറത്താക്കി ഗേറ്റ് അടച്ചത്. പരീക്ഷക്ക് രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കോളജ് അധികൃതരുടെ നടപടി. ഹിന്ദുത്വ വിദ്യാര്‍ഥി സംഘടന ഹിജാബിനെതിരേ രംഗത്ത് വന്ന സാഹചര്യത്തിലാണ് കോളജ് അധികൃതര്‍ മുസ് ലിം വിദ്യാര്‍ഥിനികളെ പുറത്താക്കി ഗേറ്റ് അടച്ചത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പലും മറ്റു അധ്യാപകരും ചേര്‍ന്ന് ബലം പ്രയോഗിച്ച് ഗേറ്റിന് പുറത്ത് നിര്‍ത്തുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ കോളജിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഗേറ്റ് ശക്തമായ അടച്ചുപിടിച്ചു.
#Hijab row only continues to escalate in #Karnataka. Another college in #Udupi Bhandarkar college has refused entry to #Muslim women students wearing #Hijab. Students protesting outside can be heard saying *We want Education* pic.twitter.com/JnFYZZayVY
— Imran Khan (@KeypadGuerilla) February 4, 2022
ഹിജാബിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് പുറത്താക്കുന്ന രണ്ടാമത്തെ സംഭവമാണ് അരങ്ങേറിയത്. ഉഡുപി ഗവ. വനിത പി യു കോളജില്‍ എട്ട് വിദ്യാര്‍ഥിനികളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഹിന്ദുത്വ സംഘടനാ നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയത്. ഇതിന് തുടര്‍ച്ചയായാണ് കുന്ദാപൂര്‍ ഗവ. കോളജില്‍ ഹിന്ദുത്വ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഹിജാബിനെതിരേ പ്രതിഷേധിച്ച ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയിലെ പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിഞ്ഞാണ് കോളജില്‍ എത്തിയത്. മുസ് ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചാല്‍ തങ്ങള്‍ കാവി ഷാള്‍ ധരിക്കുമെന്നാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ ഭീഷണി. നിരവധി വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം കാവി ഷാള്‍ അണിഞ്ഞ് കോളജില്‍ എത്തിയത്.
അതിനിടെ, ഇന്നും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളജ് അധികൃതര്‍ പുറത്ത് നിര്‍ത്തി. വിദ്യാര്‍ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും കോളജില്‍ എത്തിയിരുന്നു. എന്നാല്‍, രക്ഷിതാക്കളെ ഗേറ്റിന് പുറത്ത് നിര്‍ത്തി.
Students of #Kundapura college barred again from attending classes today. Students who came with their parents today argued with principal to atleast allow them to sit outside the class. pic.twitter.com/w7gsl6YayV
— Imran Khan (@KeypadGuerilla) February 4, 2022
വിദ്യാര്‍ഥിനികളുടെ സുരക്ഷ ചൂണ്ടിക്കാട്ടി കോളജ് കാംപസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കില്‍ പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയില്ല. വിദ്യാര്‍ഥിനികളെ പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ് ലിം ആണ്‍കുട്ടികള്‍ കോളജിന് പുറത്ത് പ്രതിഷേധിച്ചു. കോളജിന് പുറത്ത് കുത്തിയിരുന്നാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം.
അതേസമയം, ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞാണ് കോളജില്‍ എത്തിയത്. കാവി ഷാള്‍ അണിഞ്ഞെത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ജയ് ശ്രീരാം വിളികളുമായി കോളജിന് മുന്നില്‍ പ്രകടനം നടത്തി.
#Udupi #Kundapura Students who had come wearing #saffronshawls were also asked to leave the classroom today by the management. #Karnataka pic.twitter.com/w6yaJ8NpK0
— Imran Khan (@KeypadGuerilla) February 4, 2022
ഹിജാബ് നിരോധനം വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കുകയാണ് സംഘപരിവാരം. ശിരോവസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ചൊവ്വാഴ്ച മുതല്‍ പ്രവേശനം അനുവദിക്കില്ലെന്ന് ഉഡുപ്പി എംഎല്‍എയും ബിജെപി നേതാവുമായ കെ രഘുപതി ഭട്ട് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരേ വിദ്യാര്‍ഥിനികള്‍ തന്നെ രംഗത്ത് വന്നു. ഇത് സര്‍ക്കാര്‍ കോളജ് ആണെന്നും എംഎല്‍എയ്ക്ക് തങ്ങളെ തടയാന്‍ അവകാശമില്ലെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. 'ഞങ്ങള്‍ വിട്ടുകൊടുക്കില്ല. ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. ഒന്നിനും ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല'. വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു.
തിങ്കളാഴ്ച പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടേയാണ് കോളജ് വികസന സമിതി ചെയര്‍മാന്‍ കൂടിയായ ഭട്ടിന്റെ വിവാദ പ്രസ്താവന. ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കുക എന്നത് അനുവദിക്കാനേ കഴിയില്ലെന്ന് എംഎല്‍എ പറഞ്ഞു. സര്‍ക്കാറിന്റേയും കോളജ് കമ്മിറ്റിയുടേയും തീരുമാനമാണ്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഹിജാബിന്റെ പേരില്‍ സമരം ചെയ്യാനാണ് ഭാവമെങ്കില്‍ അവരെ കാംപസില്‍ കടത്തില്ല. ഈ വിഷയവുമായി ബന്ധപ്പെട്ടാണെങ്കില്‍ മാധ്യമപ്രവര്‍ത്തകരേയും സംഘടനകളേയും കാംപസില്‍ പ്രവേശിപ്പിക്കില്ലെന്നും ഭട്ട് പറഞ്ഞു. ഉഡുപ്പി കോളജിലെ ഹിജാബ് വിവാദം കത്തി നില്‍ക്കുന്നതിനിടേയാണ് കുന്ദാപൂര്‍ കോളജിലും ഹിന്ദുത്വ പ്രതിഷേധം ആരംഭിച്ചത്.
RELATED STORIES
വളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMT