Sub Lead

മരടിലെ ഫ്‌ളാറ്റു പൊളിക്കല്‍: എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷം;സുപ്രിം കോടതി വിധി നടപ്പിലാക്കണെന്നാവശ്യപ്പെട്ട് സിപി ഐ ധര്‍ണ നടത്തും

മരട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം ആരംഭിക്കുന്നത്.സുപ്രിം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകുന്നേരം നെട്ടൂര്‍ പാലത്തിനു സമീപം സായാഹ്ന ധര്‍ണ സംഘടിപ്പിച്ചുകൊണ്ടാണ് സിപി ഐ സമരം ആരംഭിക്കുന്നത്. പാര്‍ടി ജില്ലാ സെക്രട്ടറി പി രാജു ധര്‍ണ ഉദ്ഘാടനം ചെയ്യും.അഡ്വ എ ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തും.

മരടിലെ ഫ്‌ളാറ്റു പൊളിക്കല്‍: എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷം;സുപ്രിം കോടതി വിധി നടപ്പിലാക്കണെന്നാവശ്യപ്പെട്ട് സിപി ഐ ധര്‍ണ നടത്തും
X

കൊച്ചി: തീരപരിപാലനം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന് സുപ്രിം കോടതി വിധി നടപ്പാക്കുന്ന വിഷയത്തില്‍ എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു.മരടിലെ ഫ്‌ളാറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ട് സിപി ഐയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നു. മരട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം ആരംഭിക്കുന്നത്.സുപ്രിം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകുന്നേരം നെട്ടൂര്‍ പാലത്തിനു സമീപം സായാഹ്ന ധര്‍ണ സംഘടിപ്പിച്ചുകൊണ്ടാണ് സിപി ഐ സമരം ആരംഭിക്കുന്നത്. പാര്‍ടി ജില്ലാ സെക്രട്ടറി പി രാജു ധര്‍ണ ഉദ്ഘാടനം ചെയ്യും.അഡ്വ എ ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തും.

തീരപരിപാലന നിയമം ലംഘിച്ചിട്ടുള്ള നാലു ഫ്‌ളാറ്റുകളും 'പൊളിക്കുമ്പോള്‍ ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടം ഫ്‌ളാറ്റു നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണമെന്നും ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുവാദം നല്‍കിയ ' പഞ്ചായത്തു ,മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും അക്കാലത്തെ പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു ശിക്ഷിക്കണമെന്നും സിപിഐ മരട് ലോക്ക്ല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.എന്നാല്‍ ഫ്‌ളാറ്റില്‍ നിന്നൊഴിയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ഫ്‌ളാറ്റുടമകള്‍. തങ്ങളുടെ സമ്പാദ്യമെല്ലാം വിറ്റ് വാങ്ങിയ ഫ്‌ളാറ്റില്‍ നിന്നിറങ്ങിയിട്ട് തങ്ങള്‍ എവിടേയ്ക്ക് പോകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചുവെങ്കിലും തങ്ങള്‍ക്ക് സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്നും ഇവര്‍ പറയുന്നു.

Next Story

RELATED STORIES

Share it