- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണിപ്പൂര്‍ കലാപം: മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് സുപ്രിംകോടതി തടഞ്ഞു
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം സംബന്ധിച്ച് വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ട എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ സംഘത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി നടപടി. അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതുവരെ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് മണിപ്പൂര്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ മണിപ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് എഡിറ്റേഴ്സ് ഗില്‍ഡ് സുപ്രിംകോടതിയെ സമീപിച്ചത്. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഇജിഐ പുറത്തുവിട്ട റിപോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ആരോപിച്ച് ഇംഫാല്‍ പോലിസ് വസ്തുതാന്വേഷണ സമിതിയിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഭരത് ഭൂഷണ്, സീമാ ഗുഹ, സഞ്ജയ് കപൂര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരുന്നത്. മണിപ്പൂരില്‍ മെയ് മൂന്നുമുതല്‍ നടക്കുന്ന കലാപം സംബന്ധിച്ച് 24 പേജുള്ള വസ്തുതാന്വേഷണ റിപോര്‍ട്ടാണ് സംഘം പുറത്തുവിട്ടത്. ആഗസ്ത് ഏഴുമുതല്‍ 10 വരെ നാല് ദിവസം സ്ഥലം സന്ദര്‍ശിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയിരുന്നത്.
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT