Sub Lead

എല്ലാവരെയും ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി താലിബാന്‍

രാജ്യത്തെ എല്ലാ വംശീയ, ഗോത്ര പശ്ചാത്തങ്ങളില്‍ നിന്നുള്ള നേതാക്കളെയും സര്‍ക്കാറില്‍ ഉള്‍പ്പെടുത്തുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അല്‍ജസീറയോട് പറഞ്ഞു.

എല്ലാവരെയും ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി താലിബാന്‍
X

കാബൂള്‍: വിവിധ വംശീയ വിഭാഗങ്ങളെ ഉള്‍കൊള്ളുന്ന കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന് ഈ മാസം ആദ്യം പാശ്ചാത്യ പിന്തുണയുള്ള ഭരണകൂടത്തെ അട്ടിമറിച്ച് അധികാരത്തിലേറിയ താലിബാന്‍.

രാജ്യത്തെ എല്ലാ വംശീയ, ഗോത്ര പശ്ചാത്തങ്ങളില്‍ നിന്നുള്ള നേതാക്കളെയും സര്‍ക്കാറില്‍ ഉള്‍പ്പെടുത്തുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അല്‍ജസീറയോട് പറഞ്ഞു. പുതിയ സര്‍ക്കാരിന്റെ ഭാഗമായി ഒരു ഡസനോളം പേരുകള്‍ പരിഗണിക്കപ്പെടുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.രൂപീകരിക്കപ്പെടുന്ന സര്‍ക്കാറിന്റെ കാലാവധി നിലവില്‍ വ്യക്തമല്ല.

രാജ്യത്തെ സംഘട്ടനത്തിന്റെയും രാഷ്ട്രീയത്തിന്റെയും കേന്ദ്രമാണ് അഫ്ഗാനിസ്ഥാനിലെ വൈവിധ്യമാര്‍ന്ന വംശീയത. 40 മില്യണ്‍ ജനങ്ങളുള്ള രാജ്യത്ത് ഒരു വംശീയ വിഭാഗത്തിനും നിര്‍ണായക ഭൂരിപക്ഷമില്ല. ജനസംഖ്യയുടെ 42 ശതമാനത്തിലധികം വരുന്ന അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ വംശീയ വിഭാഗമാണ് പഷ്തൂണുകള്‍. പ്രധാനമായും സുന്നി മുസ്‌ലിം സമുദായമായ ഇവര്‍ പഷ്തു ഭാഷ സംസാരിക്കുകയും പതിനെട്ടാം നൂറ്റാണ്ട് മുതല്‍ അഫ്ഗാന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്.


Next Story

RELATED STORIES

Share it