- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താലിബാന്‍ ഭരണം: അഫ്ഗാനിലെ മാധ്യമ സ്ഥാപനങ്ങള്‍ മിക്കതും അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്
താലിബാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കുനേരെ പ്രത്യേക നിയന്ത്രണങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. എന്നാല്‍ ഭരണമാറ്റത്തോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ പ്രതിസന്ധികളാണ് മാധ്യങ്ങളെയും ദോശകരമായി ബാധിച്ചത്
കാബൂള്‍: താലിബാന്‍ അധികാരത്തിലെത്തിയ ശേഷം അഫ്ഗാനിസ്ഥാനിലെ മാധ്യമ സ്ഥാപനങ്ങളില്‍ അധികവും അടച്ചു പൂട്ടിയതായി സര്‍വ്വേ റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക ഞെരുക്കമാണ് അഫ്ഗാന്‍ മാധ്യമങ്ങളെ അടച്ചുപൂട്ടലിന് പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരാണ് ഇതുമൂലം തൊഴില്‍ രഹിതരായിരിക്കുന്നതെന്ന് അഫ്ഗാന്‍ ഇന്റിപെന്റന്റ് ജേര്‍ണലിസ്റ്റ്‌സ് അസോയിസിയേഷന്‍ പറയുന്നു. താലിബാന്‍ അധികാരത്തിലെത്തിയ ശേഷം 43 ശതമാനം മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായി സര്‍വേയില്‍ പറയുന്നു.
പരസ്യവും സ്‌പോണ്‍സര്‍ഷിപ്പും ലഭിക്കാത്തതിനാല്‍ സാമ്പത്തി പ്രതിസന്ധി നേരിടുകയാണ് മിക്ക മാധ്യമ സ്ഥാപനങ്ങളും. രാജ്യത്തെ 60 ശതമാനം മാധ്യമപ്രവര്‍ത്തകര്‍ തൊഴില്‍ രഹിതരായി തീര്‍ന്നുവെന്ന് ആര്‍എസ്എഫ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വേനല്‍കാലത്ത് താലിബാന്‍ അധികാരത്തിലെത്തുമ്പോള്‍ 543 മാധ്യമ സ്താപനങ്ങള്‍ അഫ്ഗാനില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ നവംബര്‍ അവസാനമായപ്പോഴേക്കും അത് 312 ആയി ചുരിങ്ങിയതായാണ് റിപ്പോര്‍ട്ട്. 231 മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് 6400 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ ആഗസ്ത് മുതലുള്ള കണക്കാണിത്. താലിബാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കുനേരെ പ്രത്യേക നിയന്ത്രണങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. എന്നാല്‍ ഭരണമാറ്റത്തോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ പ്രതിസന്ധികളാണ് മാധ്യങ്ങളെയും ദോശകരമായി ബാധിച്ചത്.
RELATED STORIES
യുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMTഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരെ
24 Nov 2024 6:14 AM GMTയുപിയിലെ ഷാഹി ജുമാ മസ്ജിദില്‍ വീണ്ടും സര്‍വെ; പ്രദേശത്ത് പ്രതിഷേധം,...
24 Nov 2024 5:58 AM GMT