Sub Lead

യുപിയില്‍ വീണ്ടും ക്രൂരത: സിവില്‍ പരീക്ഷ നടക്കുന്നതിനിടെ കോളജ് കാംപസില്‍ 17 കാരിയെ ബലാല്‍സംഗം ചെയ്തു; എട്ടു പേര്‍ അറസ്റ്റില്‍

പോലിസ് സാന്നിധ്യത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നതിനിടെയാണ് ഝാന്‍സി കോളജ് കാംപസില്‍വച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയത്.

യുപിയില്‍ വീണ്ടും ക്രൂരത: സിവില്‍ പരീക്ഷ നടക്കുന്നതിനിടെ കോളജ് കാംപസില്‍ 17 കാരിയെ ബലാല്‍സംഗം ചെയ്തു; എട്ടു പേര്‍ അറസ്റ്റില്‍
X

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. പോലിസ് സാന്നിധ്യത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നതിനിടെയാണ് ഝാന്‍സി കോളജ് കാംപസില്‍വച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയത്.

യുപിയിലെ ഝാന്‍സിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കഴിഞ്ഞ ദിവസം കനത്ത പോലിസ് കാവലില്‍ പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്കു നേരെ ആക്രമണമുണ്ടായത്.

ആണ്‍സുഹൃത്തിനെ കാണാനെത്തിയ പെണ്‍കുട്ടിയെ ഒരു ഡസനോളം വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ ബലമായി കോളജിന് അകത്തേക്ക് പൊക്കികൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഒരാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും മറ്റുള്ളവര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്‌തെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കൂടാതെ പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന 2000 രൂപയും സംഘം കവരുകയും സംഭവം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ട്. ആണ്‍സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് ഓടിച്ച ശേഷമാണ് പെണ്‍കുട്ടിയെ കോളജിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത.്

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ പോലിസുകാരാണ് സംഘത്തില്‍നിന്നു പെണ്‍കുട്ടിയെ മോചിപ്പിച്ചത്. സംഭവത്തില്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥികളായ എട്ടു പേര്‍ അറസ്റ്റിലായി. പ്രധാന പ്രതികളായ റോഹിത് സൈനി, ഭാരത് കുശ്‌വാഹ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തതായി ഝാന്‍സി സീനിയര്‍ പോലിസ് സൂപ്രണ്ട് പി ദിനേഷ്‌കുമാര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റകൃത്യത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it