- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെലങ്കാനയില്‍ മയോണൈസ് ഉപയോഗം ഒരു വര്‍ഷത്തേക്ക് നിരോധിച്ചു
ഹൈദരാബാദ്: ഭക്ഷ്യവിഷബാധ ചെറുക്കുന്നതിന്റെ ഭാഗമായി ഭക്ഷണങ്ങളില്‍ മയോണൈസിന്റെ ഉപയോഗം നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍. മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്നാണ് ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ഹൈദരാബാദില്‍ മോമോസ് കഴിച്ച് ഒരാള്‍ മരിക്കുകയും 15 പേര്‍ രോഗബാധിതരാകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ്.
മുട്ട ചേര്‍ത്ത് തയ്യാറാക്കുന്ന മയോണൈസിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭക്ഷണത്തിന്റെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി മയോണൈസിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സാന്‍ഡ്വിച്ചുകള്‍, മോമോസ്, ഷവര്‍മ, അല്‍ ഫഹാം ചിക്കന്‍ തുടങ്ങിയ വിഭവങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന മുട്ട അടിസ്ഥാനമാക്കിയുള്ള മയോണൈസ് ഉപയോഗിച്ചാണ് സംസ്ഥാനത്ത് അടുത്തിടെയുണ്ടായ നിരവധി ഭക്ഷ്യവിഷബാധ കേസുകളും റിപ്പോര്‍ട്ട് ചെയ്തതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. മുട്ടയും എണ്ണയും വിനാഗിരിയോ നാരങ്ങാനീരോ ചേര്‍ത്താണ് മയോണൈസ് തയ്യാറാക്കുന്നത്.മുട്ടയില്‍ നിന്ന് നിര്‍മ്മിച്ച മയോണൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതായി സംശയിക്കുന്നതിനാലാണ് ഈ നീക്കമെന്ന് തെലങ്കാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മോമോസ് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചിരുന്നു. രേഷ്മ ബീഗം (33) ആണ് മരിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ആശുപത്രിയില്‍. ഒരേ കടയില്‍ നിന്നും മോമോസ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കടയുടമയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. രേഷ്മയുടെ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ ചികിത്സയിലാണ്.
RELATED STORIES
'ആറ് ചാക്കുകള്‍ നിറയെ പണമുണ്ടായിരുന്നു': കൊടകര കുഴല്‍പ്പണക്കേസില്‍...
31 Oct 2024 1:33 PM GMTതെലങ്കാനയില്‍ മയോണൈസ് ഉപയോഗം ഒരു വര്‍ഷത്തേക്ക് നിരോധിച്ചു
31 Oct 2024 10:34 AM GMT17 വയസ്സുകാരിയുമായി ലൈംഗിക ബന്ധം;19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്സ്
31 Oct 2024 10:06 AM GMTകുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ കലക്ടറുടെ മൊഴി...
31 Oct 2024 9:49 AM GMTദിവ്യയെ സിപിഎം സംരക്ഷിക്കുന്നു: എഡിഎമ്മിന്റെ ആത്മഹത്യയില്‍...
31 Oct 2024 9:47 AM GMTബിപിഎല്‍ സ്ഥാപകന്‍ ടിപിജി നമ്പ്യാര്‍ അന്തരിച്ചു
31 Oct 2024 9:17 AM GMT