Sub Lead

മുഖ്യമന്ത്രിക്കെതിരായി സമരം നടത്താനായി കഴുതയെ മോഷ്ടിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മുഖ്യമന്ത്രിക്കെതിരായി സമരം നടത്താനായി കഴുതയെ മോഷ്ടിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
X

ഹൈദരാബാദ്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരം നടത്താനായി കഴുതയെ മോഷ്ടിച്ചുവെന്ന കേസില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ നാഷണല്‍ സ്റ്റുഡന്‍സ് യൂനിയന്‍ നേതാവ് വെങ്കിട് ബാലമൂര്‍ ആണ് അറസ്റ്റിലായത്.

ഫെബ്രുവരി 17ന് സംസ്ഥാനത്തെങ്ങും കഴുതയക്ക് മുന്നില്‍ കേക്ക് മുറിച്ച് പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നു. തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിന്റെ ജന്മദിനമായിരുന്നു ഫെബ്രുവരി 17, ഇതിനോട് അനുബന്ധിച്ചായിരുന്നു സമരം.

ബലമൂറിനെ വ്യാഴാഴ്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ടിആര്‍എസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ ഹൂസൂറബാദില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിക്കുന്ന സമരത്തില്‍ കഴുതയുടെ മുഖത്ത് മുഖ്യമന്ത്രി കെസിആറിന്റെ മുഖംമൂടി ധരിപ്പിച്ചിരുന്ന ചിത്രം ബലമൂര്‍ ട്വീറ്റ് ചെയ്തിരുന്നു. സദ്വാഹന യൂണിവേഴ്‌സിറ്റി പരിസരത്താണ് ബാലമൂര്‍ സമരം സംഘടിപ്പിച്ചത്.

അതേ സമയം ഇതേ സമരത്തിന്റെ പേരില്‍ ആറോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് എടുത്തതായി റിപ്പോര്‍ട്ടുണ്ട്. 'കര്‍ഷകരുടെ ജീവിതം നശിപ്പിച്ചു, തോഴില്‍ രഹിതരായ യുവാക്കള്‍. പൊള്ളായ വാഗ്ദാനങ്ങളും, നുണ പറഞ്ഞുള്ള അവകാശവാദങ്ങളം' കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിക്കുന്ന ചിത്രത്തിനൊപ്പം ബാലമൂര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഹുസൂര്‍ബാദ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു വിദ്യാര്‍ത്ഥി നേതാവായ വെങ്കിട് ബലമൂര്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Next Story

RELATED STORIES

Share it