- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സവര്‍ക്കര്‍ യുഗത്തിന്റെ പിറവി: കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിം പ്രീണനത്തിനുള്ള മത്സരം കൂടുന്തോറും സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തേണ്ട ആവശ്യവും കൂടിക്കൊണ്ടിരിക്കും. കാരണം, ഇന്ത്യയില്‍ നാനാത്വത്തിന്റെയും ഏകത്വത്തിന്റെയും ഏറ്റവും വലിയ പ്രതീകമാണ് സവര്‍ക്കര്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.
ഇന്‍ഡോര്‍: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സവര്‍ക്കര്‍ യുഗത്തിന്റെ പിറവിയൊണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍. സവര്‍ക്കര്‍ യുഗത്തിന് രാജ്യത്ത് തുടക്കംകുറിച്ചുകഴിഞ്ഞിരക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുമെന്ന് നമ്മളൊന്നും സങ്കല്‍പിക്കുക പോലും ചെയ്തിരുന്നില്ല. എന്നാല്‍, അത് റദ്ദാക്കപ്പെട്ടു. ഇന്ത്യയില്‍ സവര്‍ക്കര്‍ യുഗപ്പിറവിയായാണ് ആ കാല്‍വയ്പ്പ് അടയാളപ്പെടുത്തപ്പെട്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിം പ്രീണനത്തിനുള്ള മത്സരം കൂടുന്തോറും സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തേണ്ട ആവശ്യവും കൂടിക്കൊണ്ടിരിക്കും. കാരണം, ഇന്ത്യയില്‍ നാനാത്വത്തിന്റെയും ഏകത്വത്തിന്റെയും ഏറ്റവും വലിയ പ്രതീകമാണ് സവര്‍ക്കര്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നത്തിനും മുകളിലുള്ളയാളാണ് ആര്‍എസ്എസ് ആചാര്യന്‍ വി ഡി സവര്‍ക്കറെന്നും കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍ പറഞ്ഞു. ഭാരതരത്‌നത്തിനു മുകളിലാണ് സവര്‍ക്കറുടെ ഔന്നത്യമെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചാല്‍ നല്ലതുതന്നെയാണ്. എന്നാല്‍, അദ്ദേഹത്തിന് ആ പുരസ്‌കാരം ലഭിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഔന്നത്യത്തിന് ഒന്നും സംഭവിക്കില്ല. കാരണം, സവര്‍ക്കര്‍ യുഗം ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ് മഹൂര്‍ക്കര്‍ പറഞ്ഞു. 'Veer Savarkar: The Man Who Could Have Prevented Partition' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഉദയ് മഹൂര്‍ക്കര്‍. നരേന്ദ്രമോദിയെക്കുറിച്ചും പുസ്തകമെഴുതിയിട്ടുണ്ട്. മഹൂര്‍ക്കറിനെ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്തില്‍ നേരത്തെ പ്രതിഷേധമുയര്‍ന്നിരുന്നു. സവര്‍ക്കെറെ മഹത്വപ്പെടുത്താന്‍ ഹിന്ദുത്വര്‍ കൊ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സവര്‍ക്കര്‍ വിപ്ലവകാരിയായിരുന്നുവെന്നാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസ്താവിച്ചത്.
RELATED STORIES
നെതന്യാഹു പട്ടിയുടെ മകനാണെന്ന് പറയുന്ന വീഡിയോ ഷെയര്‍ ചെയ്ത് ട്രംപ്
9 Jan 2025 3:42 PM GMTഐആര്‍സിടിസി അക്കൗണ്ടുകളുണ്ടാക്കി ടിക്കറ്റ് എടുത്ത് വില്‍ക്കുന്നത്...
9 Jan 2025 3:10 PM GMTഗായകന് പി ജയചന്ദ്രന് അന്തരിച്ചു
9 Jan 2025 2:44 PM GMTപെണ്മക്കളുടെ വിദ്യഭ്യാസ ചെലവ് വഹിക്കാന്‍ രക്ഷിതാക്കള്‍ക്ക് നിയമപരമായ...
9 Jan 2025 2:38 PM GMTജോസഫ് അഔന്‍ ലബ്നാന്‍ പ്രസിഡന്റ്
9 Jan 2025 2:01 PM GMTമണിപ്പൂരില്‍ മുസ്‌ലിം യുവാവിനെ കെട്ടിയിട്ട് പന്നി മാംസം തീറ്റിച്ച്...
9 Jan 2025 1:39 PM GMT