Sub Lead

മികച്ച സേന; പോലിസിനെ വെള്ളപൂശി സിപിഐ രാഷ്ട്രീയ റിപോർട്ട്

പോലിസുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമെന്ന സിപിഎം നിലപാട് അതേപോലെ സിപിഐ റിപോർട്ടിൽ പകർത്തപ്പെട്ടിട്ടുണ്ട്.

മികച്ച സേന; പോലിസിനെ വെള്ളപൂശി സിപിഐ രാഷ്ട്രീയ റിപോർട്ട്
X

തിരുവനന്തപുരം: സർക്കാരിനേയും പോലിസിനേയും വെള്ളപൂശി സിപിഐ സംസ്ഥാന സമ്മേളന രാഷ്ട്രീയ റിപോർട്ട്. ഇതുവരെ നടന്ന പതിനാല് ജില്ലാ സമ്മേളനങ്ങളിലും സർക്കാരിനും പോലിസിനും രൂക്ഷ വിമർശനം നേരിട്ടെങ്കിലും സംസ്ഥാന സമ്മേളന രാഷ്ട്രീയ റിപോർട്ടിൽ ഒന്നും തന്നെ സർക്കാർ വിമർശനം ഇടംപിടിച്ചില്ല.

കേരള സർക്കാരിന്റെ വിമർശകരും പ്രതിപക്ഷവും ഉന്നയിക്കുന്ന വിമർശനങ്ങൾക്കപ്പുറമാണ് ആഭ്യന്തര വകുപ്പ് എന്ന യാഥാർത്ഥ്യമാണ് വിവിധ സർവേ റിപോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും കേരളത്തിലെ പോലിസ് സേന മികച്ചതെന്നും സിപിഐ രാഷ്ട്രീയ റിപോർട്ടിൽ പറയുന്നു. പോലിസുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമെന്ന സിപിഎം നിലപാട് അതേപോലെ സിപിഐ റിപോർട്ടിൽ പകർത്തപ്പെട്ടിട്ടുണ്ട്.

സർക്കാരിനെതിരായ വിമർശനം കരട് പ്രവർത്തന റിപോർട്ടിലും രാഷ്ട്രീയ റിപോർട്ടിലും ഉൾപ്പെട്ടിരുന്നെങ്കിലും സംസ്ഥാന എക്സിക്യൂട്ടിവിൽ കാനം രാജേന്ദ്രൻ സ്വന്തം നിലപാട് പാർട്ടി നിലപാടായി അം​ഗീകരിപ്പിക്കുകയായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് വൈകീട്ടോടെ ആരംഭിക്കുന്ന പൊതു ചർച്ചയിൽ കാനം രാജേന്ദ്രനും സംസ്ഥാന നേതൃത്വവും കടുത്ത വിമർശനങ്ങൾക്ക് ഇരയാകുവാൻ സാധ്യതയുണ്ട്.

അതേസമയം പ്രവർത്തന റിപോർട്ടിൽ അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിലും പന്തീരങ്കാവ് യുഎപിഎ വിഷയത്തിലും ഇടത് സർക്കാരിന് നയവ്യതിയാനം സംഭവിച്ചെന്ന് റിപോർട്ടിൽ പറയുന്നുണ്ട്. അട്ടപ്പാടി മഞ്ചക്കണ്ടിയിൽ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന വസ്തുതാന്വേഷണം ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉണ്ടായത്.

Next Story

RELATED STORIES

Share it