Sub Lead

എടപ്പാള്‍ ടൗണില്‍ ഭീതി പരത്തി ഗുണ്ട് പൊട്ടിച്ച കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

പള്ളംപ്രം കോയിമ്മവളപ്പില്‍ വിഷ്ണു (20), പൊന്നാനി വെളിയങ്കോട് അയ്യോട്ടി ചിറ സ്വദേശി കരിക്കലകത്ത് ജംഷിര്‍ (19) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദീപാവലി ദിവസം ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതില്‍ വിഷ്ണുവാണ് ബൈക്കിനു പുറകിലിരുന്ന് പടക്കത്തിന് തിരികൊളുത്തിയത്.

പൊന്നാനി: എടപ്പാള്‍ ടൗണില്‍ ഭീതി പരത്തി ഗുണ്ട് പൊട്ടിച്ച കേസിലെ പ്രതികളെ പോലിസ് പിടികൂടി. പള്ളംപ്രം കോയിമ്മവളപ്പില്‍ വിഷ്ണു (20), പൊന്നാനി വെളിയങ്കോട് അയ്യോട്ടി ചിറ സ്വദേശി കരിക്കലകത്ത് ജംഷിര്‍ (19) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ദീപാവലി ദിവസം ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതില്‍ വിഷ്ണുവാണ് ബൈക്കിനു പുറകിലിരുന്ന് പടക്കത്തിന് തിരികൊളുത്തിയത്.

തിരൂര്‍ ഡിവൈഎസ്പി വി വി ബന്നി, എസ്‌ഐ ആര്‍. രാജേന്ദ്രന്‍ നായര്‍, അന്വേഷണ സംഘത്തിലുണ്ടായിരുന്ന എഎസ്‌ഐ ജയപ്രകാശ്, എസ്‌സിപിഒ രാജേഷ്, ജയപ്രകാശ്, സുമേഷ് രാഗേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പൊതു സ്ഥലത്ത് ഭീതി പരത്തിയ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലിസ് പറഞ്ഞു .

Next Story

RELATED STORIES

Share it